ജീവകാരുണ്യ ദിനത്തിൽ ലോകത്തിെൻറ വേദനകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഫോേട്ടാ പ്രദർശനം
text_fieldsദുബൈ: ലോക ജീവകാരുണ്യ ദിനത്തിൽ അഭയാർഥികളുടെയും ഇരകളുടെയും ജീവിതത്തിലേക്ക് വെളിച്ചം വീശി ഫോേട്ടാ പ്രദർശനം. ഇൻറർനാഷനൽ ഹ്യൂമാനിറ്റേറിയൻ സിറ്റി (െഎ.എച്ച്.സി) അധ്യക്ഷയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പത്നിയുമായ ഹയ ബിൻത് അൽ ഹുസൈൻ രാജകുമാരിയുടെ രക്ഷകർതൃത്വത്തിൽ മാൾ ഒാഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിലാണ് പ്രദർശനം നടന്നത്.
ക്ഷാമം, ദുരന്തങ്ങൾ, അതിക്രമങ്ങൾ എന്നിവയിൽപ്പെട്ട് ജീവിതം ദുരിതത്തിലായ മനുഷ്യരാണ് ചിത്രങ്ങളുടെ പ്രമേയം. ലോകമെമ്പാടുമുള്ള കഷ്ടതകളിലേക്ക് ജനശ്രദ്ധക്ഷണിക്കാനും ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് െഎ.എച്ച്.സി റോഡ് ഗതാഗത അറോറിറ്റിയുടെ സഹകരത്തോടെ പ്രദർശനം സംഘടിപ്പിച്ചത്.
െഎക്യരാഷ്ട്ര സഭാ ഏജൻസികൾ,ജീവകാരുണ്യ സംഘടനകൾ എന്നിവയുടെ പ്രതിനിധികളും സംബന്ധിച്ചു. 150 ഒാളം ചിത്രങ്ങൾക്കും ബാനറുകൾക്കും പുറമെ വിവിധ രാജ്യങ്ങളിലെ മനുഷ്യജീവിത അവസ്ഥകൾ വ്യക്തമാക്കുന്ന സ്ഥിതിവിവരണ കണക്കും അവതരിപ്പിച്ചു. മെട്രോ സ്റ്റേഷനിലേക്കും മാളിലും വന്ന സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ നൂറുകണക്കിനു പേർ പ്രദർശനം താൽപര്യപൂർവം വീക്ഷിച്ചു.
കിഴക്കൻ ആഫ്രിക്കയിലും യമനിലുമായി രണ്ടു കോടിയിലേറെ ജനങ്ങൾ കടുത്ത ക്ഷാമം നേരിടുകയാണെന്ന് ഹയ രാജകുമാരി പറഞ്ഞു. കഷ്ടത അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാനും പൊതുമനസാക്ഷിയെ ഉണർത്താനും വ്യാപക പദ്ധതികളാണ് െഎ.എച്ച്.സി തുടർന്നു വരുന്നത്.
അന്താരാഷ്ട്ര സഹകരണ കാര്യ സഹമന്ത്രി റീം ഇബ്രാഹിം അൽ ഹാഷിമി പ്രദർശനം കാണാൻ എത്തിയിരുന്നു. 2003ൽ ബഗ്ദാദിലെ യു.എൻ. ഒഫീസിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ ജീവൻ വെടിഞ്ഞ 22 പേരുടെ സ്മരണയിലാണ് ലോക ജീവകാരുണ്യ ദിനം ആചരിക്കുന്നത്.
ജീവകാരുണ്യ^സഹായ പ്രവർത്തകരുടെ സംരക്ഷണമാണ് ഇൗ വർഷത്തെ ദിനാചരണ പ്രമേയം.