ഫിലിപ്സ് നൂതന ഫ്ലാഷ് ലൈറ്റുകൾ അവതരിപ്പിച്ചു
text_fieldsദുബൈ: നൂറ്റിമുപ്പത് വർഷങ്ങളുടെ പാരമ്പര്യമുള്ള ലോകോത്തര ബ്രാൻഡായ ഫിലിപ്സിന്റെ ഫ്ലാഷ് ലൈറ്റുകൾ യു.എ.ഇയിൽ വിതരണത്തിനെത്തുന്നു. ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾ അറിഞ്ഞ് നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ഊർജസംരക്ഷണത്തിലും ഊന്നൽ നൽകി നിർമിച്ചിരിക്കുന്ന പതിനഞ്ച് വ്യത്യസ്ത മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ പത്ത് വ്യത്യസ്ത മോഡലുകളും കൂടി വിപണിയിലിറക്കുന്നതിനുള്ള പണിപ്പുരയിലാണ്.
ഇതുൾപ്പെടെ ഇരുപത്തഞ്ചോളം മോഡലുകളാണ് ഫിലിപ്സ് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ഇവയിൽ വളരെ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് എളുപ്പത്തിൽ റീചാർജ് ചെയ്യുന്നതിനുള്ള വാട്ടർപ്രൂഫ് യൂനിവേഴ്സൽ ചാർജിങ് പോർട്ടും ഒരുക്കിയിരിക്കുന്നു. 2000 മീറ്റർവരെ റേഞ്ചുകളും 2000 ല്യൂമെൻസിന്റെ ലൈറ്റിങ് പവറും ഉള്ള വിപുലമായ ബാറ്ററി ലൈഫും കമ്പനി ഉറപ്പുനൽകുന്നു. കൂടാതെ ഓക്സിഡേറ്റഡ് അലുമിനിയം കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ ഒരു മീറ്റർ ഉയരത്തിൽനിന്ന് വീണാൽപോലും പരിക്കേൽക്കാത്ത സാൻഡ്ബ്ലാസ്റ്റിങ് ഈടും ഉറപ്പാക്കുന്നു.
ഫ്ലാഷ്ലൈറ്റുകളിൽ എവരിഡേ കാരി (ഇ.ഡി.സി) വാട്ടർ പ്രൂഫ് ലൈറ്റുകൾ, സൂം ചെയ്യാവുന്ന ലൈറ്റുകൾ, അൾട്രാവയലറ്റ് (യു.വി) മോഡലുകൾ എന്നിവ ഉൾപ്പെടും. അവ ഓരോന്നും തനതായ സവിശേഷതകളോടെ രൂപകൽപന ചെയ്തതും യു.എ.ഇ വിപണിയുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യത്യസ്ത വലിപ്പങ്ങളിലും ലഭ്യമാണെന്നതു കൂടാതെ ഗുണനിലവാരവും സംതൃപ്തിയും ഉറപ്പുനൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിവന്റോ ടെക് ട്രേഡിങ് എൽ.എൽ.സി, ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് 66, ബുർജുമാൻ ബിസിനസ് ടവർ, ദുബൈ എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ +971 542895339, 542895336. വെബ്സൈറ്റ്: www.philiphsflashlights.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

