വ്യാജ വയാഗ്ര ഗുളികകള്‍ വിറ്റ ഫാര്‍മസിസ്റ്റിന് പിഴ
text_fieldsഷാര്‍ജ: വയാഗ്രയുടെ വ്യാജ മരുന്നുകള്‍ വിറ്റതിന് ഷാര്‍ജ കോടതി അറബ് വംശജനായ ഫാര്‍മസിസ്റ്റിന് 5000 ദിര്‍ഹം പിഴ ചുമത്തി. ആരോഗ്യത്തിന് ഹാനികരമായ മരുന്നുകള്‍ വില്പന നടത്തിയ 42കാരനായ അറബ് പൗരന് വാണിജ്യ തട്ടിപ്പ് നടത്തിയതിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അതേസമയം, പ്രതിക്കെതിരെ കീഴ്കോടതി വിധിച്ച നാടുകടത്തല്‍ ഉത്തരവ് ഷാര്‍ജ അപ്പീല്‍ കോടതി റദ്ദാക്കി.
വ്യാജ വയാഗ്ര മരുന്നുകള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ആരോഗ്യ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ലൈസന്‍സില്ലാത്ത ഉല്പന്നങ്ങള് ഷാര്‍ജയിലെ ചില ഫാര്‍മസികള്‍ക്ക് വില്‍ക്കുകയായിരുന്നു. വിവരം സ്ഥിരീകരിച്ച ശേഷമാണ് ഷാര്‍ജ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

