ഫാർമസ്യൂട്ടിക്സ് ആൻഡ് മെഡിസിൻ സമ്മേളനം ഷാർജയിൽ
text_fieldsഷാർജ: ഇൻറർനാഷനൽ കോൺഫറൻസ് ഓഫ് ഫാർമസ്യൂട്ടിക്സ് ആൻഡ് മെഡിസിൻ (ഐ.സി.പി.എം) ആറാമത് പതിപ്പ് ചൊവ്വാഴ്ച ഷാർജ റിസർച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫാർമസിസ്റ്റുകളുടെയും ഡോക്ടർമാരുടെയും പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടി 20വരെ നീളും.ഡോക്ടർമാർ, പബ്ലിക്ക് ഹെൽത്ത് സ്പെഷലിസ്റ്റുകൾ, ഫാർമസ്യൂട്ടിക്കൽ നിർമാണ കമ്പനികൾ എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ ആഭ്യന്തര- അന്തർദേശീയ ഡെന്റൽ, ബയോടെക്നോളജി ഉൽപന്നങ്ങളുടെ വിപുലമായ പ്രദർശനമാണ് ഒരുക്കുന്നത്. ആരോഗ്യരംഗത്ത് നവീകരണത്തിെൻറയും സാങ്കേതികവിദ്യയുടെയും സംസ്കാരം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യവുമായി നടക്കുന്ന ഐ.സി.പി.എം 2022 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യും.
ഷാർജയിലെ ആരോഗ്യ മേഖലയുടെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിന് എക്സിബിഷനുകളും കോൺഫറൻസുകളും സംഘടിപ്പിക്കുന്നതിൽ എസ്.ആർ.ടി.ഐ പാർക്കിന് വലിയ പങ്കുണ്ടെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഹുസൈൻ അൽ മഹമൂദി വിശദീകരിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യത്യസ്തമായ മേഖലകളിൽ നിക്ഷേപ പ്രവർത്തനങ്ങൾ നടത്തുകയും വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള യു.എ.ഇയുടെ ദിശാബോധത്തെ പിന്തുണക്കാനും മുന്നിലുണ്ട്. സമ്മേളനത്തിൽ നാൽപതിലധികം ഗവേഷകരെത്തും. 35 ശാസ്ത്ര പ്രഭാഷണങ്ങളും മൂന്ന് ശിൽപശാലകളും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

