Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ​.ഇയിൽ പെട്രോൾ വില...

യു.എ​.ഇയിൽ പെട്രോൾ വില വീണ്ടും കൂടി

text_fields
bookmark_border
യു.എ​.ഇയിൽ പെട്രോൾ വില വീണ്ടും കൂടി
cancel

ദുബൈ: രാജ്യത്ത്​ ഇന്ധന വില പുതുക്കി. തുടർച്ചയായി രണ്ടാം മാസവും പെട്രോളിന്​ വില വർധിച്ചപ്പോൾ ഡീസൽ വിലയിൽ മാറ്റമില്ല. 27 ഫിൽസ്​ ആണ്​​ പെട്രോളിന്​ കൂടിയത്​. സൂപ്പർ 98 പെട്രോളിന്​ പുതുക്കിയ വില ലിറ്ററിന്​ 3.66 ദിർഹമാണ്​. ഏപ്രിലിൽ ഇത്​ 3.39 ദിർഹമായിരുന്നു. സ്​പെഷ്യൽ 95 പെട്രോൾ വില 3.55 ദിർഹമാണ്​. കഴിഞ്ഞ മാസം ഇതിന്​ 3.28 ദിർഹമായിരുന്നു. ഇ-പ്ലസ്​ പെട്രോളിന്​ 3.48 ദിർഹമായി വർധിച്ചു.

ഏപ്രിലിൽ 3.20 ദിർഹമായിരുന്നു. പുതുക്കിയ വില ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിലായി. രാജ്യാന്തര വിപണിയിൽ ക്രൂഡ്​ വിലയിലെ മാറ്റങ്ങൾക്ക്​ അനുസരിച്ച്​ യു.എ.ഇയിലെ ഇന്ധന വില നിർണയ സമിതിയാണ്​ ഓരോ മാസവും പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിക്കുന്നത്​. ഇന്ധന വില വർധനവിന്​​ ആനുപാതികമായി ഓരോ എമിറേറ്റിലേയും ടാക്സി നിരക്കിലും മാറ്റം വന്നേക്കും.

യു.എസ്​-ഇറാൻ യുദ്ധത്തെ തുടർന്ന്​ മേഖലയിൽ തുടരുന്ന അനിശ്ചിതത്വങ്ങളാണ്​ ഇന്ധന വിലയിലും പ്രതിഫലിച്ചതെന്നാണ്​ സൂചന. എണ്ണവില വർധിക്കുന്നതോടെ അവശ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളതിന്​ വില വർധിക്കുമെന്ന ആശങ്കയും വ്യാപകമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol prices raisedgulfnewsUAE
News Summary - Petrol prices increase again in UAE
Next Story