യു.എ.ഇയിൽ പെട്രോൾ വില വർധിച്ചു; ഡീസലിന് നേരിയ കുറവ്
text_fieldsദുബൈ: മേയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ പെട്രോളിന് നിരക്ക് കൂടി. അതേസമയം ഡീസലിന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്. പുതിയ വില ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ മൂന്നാമത് മാസമാണ് പെട്രോളിന് നേരിയ വർധനവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 19 ഫിൽസ് വരെയാണ് ഇത്തവണ കൂടിയിട്ടുള്ളത്. ഡീസലിന് 2 ഫിൽസാണ് കുറഞ്ഞത്. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.15 ദിർഹമായിരുന്നത് ഇതോടെ 3.34ഫിൽസായി. കഴിഞ്ഞ മാസം 3.03 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.22ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 3.15ദിർഹമായാണ് വർധിച്ചത്. കഴിഞ്ഞ മാസം ഇതിന് 2.96 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.09 ദിർഹമായിരുന്നത് 3.07ദിർഹമായാണ് കുറഞ്ഞിരിക്കുന്നത്. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിൽ പ്രതിഫലിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

