Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോൾ വില കൂടി; ഡീസൽ വില കുറഞ്ഞു

text_fields
bookmark_border
2022 ആഗസ്റ്റിന് ശേഷമുള്ള ഉയർന്ന നിരക്ക്
പെട്രോൾ വില കൂടി; ഡീസൽ വില കുറഞ്ഞു
cancel

ദുബൈ: യു.എ.ഇ ഇന്ധനവില നിർണയ സമിതി 2026 ജൂണിലെ പെട്രോൾ, ഡീസൽ റീട്ടെയിൽ വിലകൾ പ്രഖ്യാപിച്ചു. പെട്രോൾ വില എട്ടു ശതമാനം വർധിച്ചു; നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്​. അതേസമയം, ഡീസൽ വിലയിൽ കുറവുണ്ടായിട്ടുണ്ട്. പുതിയ നിരക്കുകൾ പ്രകാരം, സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.95 ദിർഹമായിരിക്കും വില. മേയിൽ ഇത് 3.66 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോളിന് ലിറ്ററിന് 3.83 ദിർഹമാണ്​ പുതിയ വില. കഴിഞ്ഞ മാസം ഇത് ലിറ്ററിന് 3.55 ദിർഹമായിരുന്നു. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന ഇ-പ്ലസ് പെട്രോളിന് ജൂണിൽ 8.04 ശതമാനം വില വർധിച്ച് ലിറ്ററിന് 3.76 ദിർഹമാകും. മേയ് മാസത്തിൽ ഇത് 3.48 ദിർഹമായിരുന്നു.

ഡീസൽ വില ലിറ്ററിന് 4.33 ദിർഹമായി കുറഞ്ഞു. തൊട്ടുമുമ്പത്തെ മാസം ഇത് 4.69 ദിർഹമായിരുന്നു. പുതുക്കിയ ഇന്ധനവില 2026 ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് ഇന്ധനവില ആദ്യമായി ലിറ്ററിന് നാലു ദിർഹം കടന്ന 2022 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2022 ആഗസ്റ്റിൽ സൂപ്പർ 98, സ്പെഷൽ 95, ഇ-പ്ലസ് 92 എന്നിവയ്ക്ക് യഥാക്രമം 4.03, 3.92, 3.84 ദിർഹം വീതമായിരുന്നു വില.

ആഗോള ഊർജ്ജ വിപണിയിലെ നിലവിലുള്ള വില വ്യതിയാനങ്ങൾ കണക്കിലെടുത്ത്, യു.എ.ഇ ഇന്ധനവില നിർണയ സമിതി എല്ലാ മാസവും അവസാനത്തോടെ റീട്ടെയിൽ ഇന്ധനവില അവലോകനം ചെയ്യുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുണ്ട്. ആഗോള നിരക്കുകൾക്ക് അനുസൃതമായി ഇന്ധനവില നിശ്ചയിക്കുന്നതിനായി 2015ലാണ് യു.എ.ഇ പ്രാദേശിക പെട്രോൾ, ഡീസൽ വില നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.

അന്നുമുതൽ, ആഗോള എണ്ണവിലയിലെ മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മാസവും അവസാനത്തോടെ രാജ്യത്തെ റീട്ടെയ്ൽ ഇന്ധന നിരക്കുകൾ പുതുക്കി നിശ്ചയിക്കാറുണ്ട്. ഏപ്രിലിൽ ബ്രെന്‍റ്​ ക്രൂഡ് ഓയിലിന്‍റെ ശരാശരി വില ബാരലിന് 99 ഡോളറായിരുന്നത് മേയ് 25 ഓടെ 106 ഡോളറായി ഉയർന്നതിനാൽ ജൂണിൽ വില വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഇപ്പോഴും ബാരലിന് 90 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ഈ ആഴ്ച ബ്രെന്‍റ്​ 91.12 ഡോളറിലും ഡബ്ല്യു.ടി.ഐ 87.37 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അജ്മാനിൽ ടാക്സി നിരക്കുകൾ വര്‍ധിപ്പിച്ചു

അജ്മാന്‍: ഇന്ധന വില വർധിച്ചതോടെ ടാക്സി നിരക്കുകള്‍ മാറ്റം വരുത്തി. അജ്മാൻ എമിറേറ്റിലെ ഗതാഗത വകുപ്പായ അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് തീരുമാനമെടുത്തത്​. 2026 ജൂണിൽ ടാക്സി യാത്രക്ക് ഒരു കിലോമീറ്ററിന് രണ്ടു ദിർഹം ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരു കിലോമീറ്ററിന് 1.95 ദിർഹം ആയിരുന്നു. നിലവിലെ നിരക്കില്‍ നിന്നും കിലോമീറ്ററിന് അഞ്ച്​ ഫിൽസ് കൂടുതലാണിത്. പുതിയ നിരക്കുകൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. 2015 ആഗസ്റ്റിൽ വിലനിയന്ത്രണം നീക്കുന്നതായി യു.എ.ഇ പ്രഖ്യാപിച്ചതുമുതൽ ഇന്ധനവില കമ്മിറ്റി എല്ലാ മാസാവസാനവും പ്രാദേശിക റീട്ടെയിൽ ഇന്ധന നിരക്കുകൾ പരിഷ്കരിക്കുന്നുണ്ട്. മുമ്പ്​ ഇന്ധനവിലയില്‍ കുറവുണ്ടായപ്പോള്‍ ടാക്സി നിരക്കുകളില്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കുറവ് വരുത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Petrol price increased; diesel price decreased
Next Story