Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെ​ട്രോ​ൾ വി​ല കൂ​ടി,...

പെ​ട്രോ​ൾ വി​ല കൂ​ടി, ഡീ​സ​ൽ കു​റ​ഞ്ഞു

text_fields
bookmark_border
പെ​ട്രോ​ൾ വി​ല കൂ​ടി, ഡീ​സ​ൽ കു​റ​ഞ്ഞു
cancel

ദു​ബൈ: ഫെ​ബ്രു​വ​രി​യി​ലെ ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ നി​ര​ക്കി​ൽ നേ​രി​യ​മാ​റ്റം. ക​ഴി​ഞ്ഞ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ പെ​ട്രോ​ൾ വി​ല ആ​റ് ഫി​ൽ​സ്​ വ​രെ കൂ​ടു​ക​യും ഡീ​സ​ൽ വി​ല ഒ​രു ഫി​ൽ​സ്​ കു​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ മാ​സം പെ​ട്രോ​ൾ വി​ല​യി​ൽ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ്​ നേ​രി​യ വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ സ്പെ​ഷ​ൽ, ഇ ​പ്ല​സ്​ പെ​ട്രോ​ൾ ലി​റ്റ​റി​ന് അ​ഞ്ച് ഫി​ൽ​സാ​ണ് കൂ​ടി​യ​ത്. സൂ​പ്പ​ർ 98 പെ​ട്രോ​ളി​ന്​ ആ​റ് ഫി​ൽ​സും വ​ർ​ധി​ച്ചു. സൂ​പ്പ​ർ പെ​ട്രോ​ളി​ന്റെ വി​ല 2.82 ദി​ർ​ഹ​മി​ൽ നി​ന്ന് 2.88 ദി​ർ​ഹ​മാ​യും സ്പെ​ഷ​ൽ പെ​ട്രോ​ൾ 2.71 ദി​ർ​ഹ​മി​ൽ നി​ന്ന്​ 2.76 ദി​ർ​ഹ​മാ​യും വ​ർ​ധി​ച്ചു. ഇ ​പ്ല​സി​ന്റെ നി​ര​ക്ക് 2.64 ദി​ർ​ഹ​മി​ൽ നി​ന്ന് 2.69 ദി​ർ​ഹ​മാ​യും​ വ​ർ​ധി​ച്ചു.

ഡീ​സ​ലി​ന് ഒ​രു ഫി​ൽ​സ് കു​റ​ഞ്ഞ്​ നി​ര​ക്ക് 3.00 ദി​ർ​ഹ​മി​ൽ നി​ന്ന്​ 2.99 ഫി​ൽ​സാ​യി. ഇ​ന്ധ​ന​വി​ല നി​ർ​ണ​യ സ​മി​തി​യാ​ണ് പു​തി​യ മാ​സ​ത്തേ​ക്കു​ള്ള പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ക്രൂ​ഡ് ഓ​യി​ൽ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ​മി​തി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ഇ​ന്ധ​ന​നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​ത്.

ന​വം​ബ​റി​ലും ഡി​സം​ബ​റി​ലും ജ​നു​വ​രി​യി​ലും രാ​ജ്യ​ത്ത്​ ഇ​ന്ധ​ന വി​ല കു​റ​ഞ്ഞി​രു​ന്നു. ആ​ഗോ​ള സാ​ഹ​ച​ര്യ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ൽ വി​ല​വ​ർ​ധ​ന​വു​ണ്ടാ​യേ​ക്കു​മെ​ന്ന്​ പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, വ​ലി​യ നി​ര​ക്ക്​ വ​ർ​ധ​ന​വി​ല്ലാ​ത്ത​ത്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്​ താ​മ​സ​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന​ത്. നി​ര​ക്ക് മാ​റ്റ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ടാ​ക്സി, ബ​സ് നി​ര​ക്കു​ക​ളും മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. 2015 മു​ത​ലാ​ണ്​ യു.​എ.​ഇ എ​ല്ലാ മാ​സ​വും ഇ​ന്ധ​ന​വി​ല പു​തു​ക്കു​ന്ന സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pricediesel priceUAE News
News Summary - Petrol price increased, diesel decreased
Next Story