Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപീറ്റർ വെയ്​ൻ:...

പീറ്റർ വെയ്​ൻ: യു.എ.ഇയുടെ എക്​സ്​പോ മാൻ

text_fields
bookmark_border
പീറ്റർ വെയ്​ൻ: യു.എ.ഇയുടെ എക്​സ്​പോ മാൻ
cancel
camera_alt

പീറ്റർ വെയ്​ൻ (വലത്ത്​) ആർക്കിടെക്​ടിനൊപ്പം

ദുബൈ: യു.എ.ഇയുടെ എക്​സ്​പോ മാനാണ്​ അയർ​ലൻഡുകാരനായ പീറ്റർ വെയ്​ൻ. കഴിഞ്ഞ നാലു എക്​സ്​പോയിലും യു.എ.ഇ പവലിയൻ അണിയിച്ചൊരുക്കിയത്​ പീറ്റർ നേതൃത്വം നൽകിയ സംഘമായിരുന്നു. എക്​സ്​പോയുടെ പ്രോജക്​ട്​ ഡയറക്​ടറായിരുന്നു​ ഇൗ 75കാരൻ. ഒാരോ തവണയും പഴയതിനേക്കാൾ മികച്ച പവലിയനുകളാണ്​ ഒരുക്കുന്നതെന്ന്​ പീറ്റർ പറയുന്നു.

2008ൽ സ്​പെയിനിൽ നടന്ന സരഗോസ എക്​സ്​പോ മുതലാണ്​ പീറ്ററും യു.എ.ഇ പവലിയനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്​. ജലസംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഉൗന്നൽ നൽകിയായിരുന്നു പവലിയൻ നിർമാ​ണമെന്ന്​ അദ്ദേഹം ഒാർമിക്കുന്നു. ശൈഖ്​ സായിദി​െൻറ ജലസ്​നേഹവും പ്രകൃതി സ്​നേഹവുമായിരുന്നു അന്ന്​ മനസ്സിൽ ഒാടിയെത്തിയത്​. ചെറിയൊരു നദിയുടെ അകമ്പടിയോടെ നിർമിച്ച പവലിയൻ അന്ന്​ എക്​സ്​പോയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു.

പത്തു​ ലക്ഷത്തിലേറെ സന്ദർശകരാണ്​ പവലിയൻ സന്ദർശിച്ചത്​. സംഘാടകരുടെ ഗോൾഡ്​ അവാർഡും അന്ന്​ യു.എ.ഇ പവലിയൻ നേടിയിരുന്നു. യു.എ.ഇ സർക്കാറിൽനിന്ന്​ വലിയ പിന്തുണയാണ്​ ലഭിച്ചത്​. വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ നിരന്തരം പ്രചോദിപ്പിക്കുന്നതായും പീറ്റർ വെയ്ൻ ഒാർത്തെടുക്കുന്നു.

2010ലെ ഷാങ്​ഹായ്​ എക്​സ്​പോയായിരുന്നു അടുത്ത തട്ടകം. 'മികച്ച നഗരം, മികച്ച ജീവിതം' എന്നതായിരുന്നു തീം. ​െ​വല്ലുവിളികളെ മറികടന്ന്​ യു.എ.ഇ എങ്ങനെയാണ്​ പൗരന്മാർക്ക്​ മെച്ചപ്പെട്ട ജീവിതം നൽകിയത്​ എന്നു​ വ്യക്തമാക്കുന്നതായിരുന്നു പവലിയൻ. ലോക പ്രശസ്​ത ആർക്കിടെക്​ടുകളെ അണിനിരത്തിയായിരുന്നു നിർമാണം. സോളാർ സെല്ലുകൾ ഉപയോഗിച്ചുള്ള നിർമാണത്തിനായിരുന്നു ആദ്യം പദ്ധതി. എന്നാൽ, പരിപാടിയുടെ തീമുമായി യോജിക്കാത്തതിനാൽ മണൽക്കൂനകളുടെ മാതൃകയിൽ പവലിയൻ ഒരുക്കുകയായിരുന്നു. എക്​സ്​പോക്ക്​ ശേഷം ഇതി​െൻറ മാതൃക അബൂദബിയിലും നിർമിച്ചു.

2012ൽ ദക്ഷിണ കൊറിയയിലെ യീസുവിലായിരുന്നു അടുത്ത എക്​സ്​പോ. 'സമുദ്രവും തീരവും' എന്നതായിരുന്നു തീം. മറൈൻ ബയോളജിയിൽ പി.എച്ച്​.ഡി എടുത്തതിനാൽ പീറ്റർ വെയ്​നി​ന്​ ഇൗ വിഷയത്തോട്​ കൂടുതൽ താൽപര്യമുണ്ടായിരുന്നു. ഇത്​ പവലിയനിൽ പ്രതിഫലിക്കുകയും ചെയ്​തു. കടലിലെ തുരങ്കത്തിലൂടെ കടന്നുപോകുന്ന അനുഭവം പ്രദാനം ചെയ്​ത പവലിയൻ സിൽവർ മെഡലും കരസ്ഥമാക്കി. 'ദ ടർട്ട്​ൽ' എന്ന പേരിൽ ഇത്​ ഫീച്ചർ ഫിലിമാക്കിയിരുന്നു.

പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്​റ്റിക്കുകൾ സൃഷ്​ടിക്കുന്ന പ്രശ്​നങ്ങളാണ്​ അതിൽ പ്രതിപാദിച്ചിരുന്നത്​. ഇത്​​ നിരവധി പുരസ്​കാരങ്ങൾ നേടി. കാൻസ്​ ഫിലിം ഫെസ്​റ്റിവലിൽ സ്വർണം നേടാനും ഇൗ ചിത്രത്തിന്​ കഴിഞ്ഞു. കഴിഞ്ഞ മിലാൻ എക്​സ്​പോയായിരുന്നു പീറ്ററി​െൻറ അവസാന എക്​സ്​പോ. 2015ൽ ഇറ്റലിയിൽ നടന്ന എക്​സ്​പോ യു.എ.ഇയെ സംബന്ധിച്ചിടത്തോളം പഠനം കൂടിയായിരുന്നു. പരിസ്ഥിതി സംരക്ഷണം തന്നെയായിരുന്നു മുഖ്യവിഷയം. ഭക്ഷ്യസുരക്ഷയിൽ യു.എ.ഇ കൈവരിച്ച നേട്ടങ്ങൾ എടുത്തുകാട്ടുന്നതായിരുന്നു പവലിയൻ. ഗൾഫ്​ നഗരങ്ങളുടെ മാതൃകയിൽ നിർമിച്ച പവലിയന്​ മികച്ച എക്​സ്​റ്റീരിയർ ഡിസൈനുള്ള പുരസ്​കാരം ലഭിച്ചു.

ഇമാറാത്തി സംഘമായിരുന്നു ഇതിനു​ പിന്നിൽ പ്രവർത്തിച്ചത്​. ദുബൈ എക്​സ്​പോ സന്ദർശിക്കാൻ എത്തണമെന്നാണ്​ നിലവിൽ അയർലൻഡിലുള്ള പീറ്ററി​െൻറ ആഗ്രഹം. എക്​സ്​പോകളിൽ യു.എ.ഇ വിജയകരമായി പ​െങ്കടുത്തതി​െൻറ നീണ്ട ചരിത്രമുണ്ടെന്നും ദുബൈ എക്​സ്​പോയിൽ അവർ എന്താണ്​ ​െചയ്യുന്നതെന്ന്​ കാണാൻ ആകാംക്ഷയുണ്ടെന്നും പീറ്റർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021
News Summary - Peter Wayne: UAE Expo Man
Next Story