ഒാമന മൃഗങ്ങളെ ലാളിച്ചോളൂ, നഗര ശുചിത്വം മറക്കാതെ
text_fieldsദുബൈ: ഒാമനമൃഗങ്ങളെ താലോലിക്കാനും വളർത്താനും ഏറ്റവും അനുയോജ്യമായ നഗരമാണ് ദുബൈ. പക്ഷെ അവയെ പരിപാലിക്കുന്നതിനൊപ്പം നഗര ശുചിത്വവും മാനിക്കണമെന്ന് ദുബൈ നഗരസഭയുടെ ഒാർമപ്പെടുത്തൽ. ക്ലീൻ അപ്പ് ദ വേൾഡ് കാമ്പയിെൻറ ഭാഗമായാണ് നഗരസഭയുടെ ഇൗ ബോധവത്കരണം. വളർത്തു നായ്ക്കളുമായി ഉടമകൾ നഗരം ചുറ്റുന്നതിനിടെ അവയുടെ കാഷ്ടവും അവശിഷ്ടങ്ങളുമെല്ലാം പൊതു നിരത്തിലും സ്ഥലങ്ങളിലും വീണ് മറ്റുള്ളവർക്ക് ശല്യമാകുന്നത് തടയാനാണ് നിർദേശം. സവാരിക്ക് ഇറങ്ങവെ കൈയിലൊരു പ്ലാസ്റ്റിക് ബാഗ് കരുതണം.
മാലിന്യങ്ങൾ ശേഖരിച്ച് അവക്കായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിക്ഷേപിക്കുകയും വേണം. നഗരത്തിെൻറ വൃത്തിയും സൗന്ദര്യവും നിലനിർത്തുന്നതിനൊപ്പം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടാവുന്ന അവസ്ഥകൾ ഒഴിവാക്കാനും ഇതു സഹായിക്കും. മിർദിഫ്, മോേട്ടാർ സിറ്റി, ദുബൈ ഡൗൺ ടൗൺ, സബീൽ പാർക്ക് എന്നിവിടങ്ങളിൽ നടത്തിയ ബോധവത്കരണ പരിപാടികളിൽ നഗരസഭാ ജീവനക്കാർക്കൊപ്പം ഷാർജ യൂനിവേഴ്സിറ്റിയിലെയും ജെംസ് വെല്ലിങ്ടൺ സ്കൂളിലെയും വിദ്യാർഥികൾ പങ്കുചേർന്നു. ലഘുലേഖകൾ വിതരണം ചെയ്യുന്നതിനൊപ്പം സർവേയും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
