ബലി പെരുന്നാൾ: ദുബൈയിലെത്തിയ സഞ്ചാരികൾക്ക് ഉജ്ജ്വല വരവേൽപ്പ്
text_fieldsദുബൈ:ഈദ് ആഘോഷിക്കാൻ ദുബൈയിലേക്ക് എത്തിയ സഞ്ചാരികൾക്ക് ഉജ്ജ്വല വരവേൽപ്പ്. ദുബൈ രാജ്യാന്തര വിമാന ത്താവളത്തിൽ ദുബൈ ഇമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി, ഉപമേധാവി ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉന്ന ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സഞ്ചാരികളെ ഈദ് ആശംസകൾ നേർന്നും, ചോക്ലേറ്റുകളും മറ്റു സമ്മാനങ്ങളും നൽകി വരവേറ്റത്. ഇവർക്കായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അഭിനന്ദിച്ചു
ആഘോഷ നാടായ ദുബൈയിലേക്ക് ഈദ് ആഘോഷിക്കാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടനവധി പേരാണ്
കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി ഇമിഗ്രേഷൻ നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന സ്മാർട്ട് ഗേറ്റുകളുടെ സാന്നിധ്യം നടപടികൾ കൂടുതൽ സുഗമമാക്കി. ഈദ് ദിനത്തിൽ രാവിലെ ഇമിഗ്രേഷൻ വകുപ്പിെൻറ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തുമിനെ സന്ദർശിച്ച് ഈദുൽ അദ്ഹ ആശംസകളും നേർന്നു.
