കുന്ദംകുളം പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു
text_fieldsപഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുന്നംകുളം പെരുന്നാൾ ആഘോഷ ചടങ്ങ്
ദുബൈ: പഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ യു.എ.ഇയിൽ ആദ്യമായി കുന്ദംകുളം പെരുന്നാൾ ആഘോഷിച്ചു. നാട്ടിലെ പെരുന്നാളിന്റെ എല്ലാ ചടങ്ങുകളും പുനരാവിഷ്കരിക്കപ്പെട്ട ചടങ്ങിൽ ബൻഡ്സെറ്റിനും ശിങ്കാരി മേളത്തിനോടൊപ്പം കാണികളായി ആയിരങ്ങൾ എത്തിയിരുന്നു.
അജ്മാൻ വിന്നേഴ്സ് ക്ലബിൽ നടന്ന പ്രഥമ കുന്ദംകുളം പെരുന്നാൾ ആഘോഷത്തിന്റെ കൊടിയേറ്റം പഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഷാജു സൈമൺ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിന് മുഖ്യാതിഥികളായി സിനിമാതാരം ജോജു ജോർജ്, പത്മശ്രീ ഐ.എം. വിജയൻ, ഗാനരചയിതാവ് ഹാരിനാരായണൻ, മുൻ ഇന്ത്യൻ ഫുട്ബാളർ ജോപോൾ അഞ്ചേരി, ആർ.ജെ. മിഥുൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കാണികൾക്ക് ഹരംപകർന്ന് ബാൻറ് വാദ്യം, ശിങ്കാരിമേളം, ഷ്യൂഷൻ, ഡാൻസ്, മാജിക് എന്നിവയും സ്റ്റേജിൽ അരങ്ങേറി. തുടർന്ന് ഐ.എം. വിജയനെ പഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മ ആദരിച്ചു. പ്രവാസി ജീവിതത്തിൽ 53 വർഷം പിന്നിട്ട പി.സി. സൈമണും കൂട്ടായ്മയുടെ സ്നേഹോപകരം സമർപ്പിച്ചു. ജനറൽ കൺവീനർ ഷാജു സൈമൺ, പെരുന്നാൾ കൺവീനർമാരായ സിലിൻ സൈമൺ, റോഷൻ സൈമൺ, ജിജോ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പെരുന്നാൾ വർക്കിങ് കമ്മിറ്റി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

