സ്നേഹസംഗമവും സ്വീകരണവും
text_fieldsദുബൈ: പെരുമ്പടപ്പ് വടക്കൂട്ട് മഹല്ല് സ്നേഹസംഗമവും യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ വടക്കൂട്ട് മഹല്ല് ഖത്തീബും പണ്ഡിതനുമായ ഫള്ൽ ജിഫ്രി തങ്ങൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
ഇ. മുഹമ്മദ് ചെറായി ഉദ്ഘാടനം ചെയ്തു. മഹല്ലുകൾ ഒരുമയുടെ കേന്ദ്രങ്ങളാകണമെന്നും പുതുതലമുറയെ സംസ്കരിക്കുന്നതിനും, മത, ഭൗതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസികൾ കൂടുതൽ ഉണർവോടെ പ്രവർത്തിക്കണമെന്നും ജിഫ്രി തങ്ങൾ അഭിപ്രായപ്പെട്ടു.
ഇത്തരം വിഷയങ്ങളിൽ ഇടപെടൽ നടത്തുകയും സഹായങ്ങൾ നൽകുകയും ചെയ്യുന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇ. ഷാജി, ഫക്രുദ്ദീൻ, സുബൈർ, അനീഷ്, നിഷാർ, കമറുദ്ദീൻ, അഷ്കർ അലി എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ സ്വാഗതവും ഉമർ നന്ദിയും പറഞ്ഞു.

