പെരുമ്പടപ്പ് പ്രവാസി സൗഹൃദവേദി
text_fieldsപെരുമ്പടപ്പ് പ്രവാസി സൗഹൃദവേദി സംഘടിപ്പിച്ച ‘ഓണം വിത്ത് മണികണ്ഠൻ’ പരിപാടിയില്‍ പങ്കെടുത്തവര്‍
അജ്മാന്‍: പെരുമ്പടപ്പ് പ്രവാസി സൗഹൃദവേദി ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. 'ഓണം വിത്ത് മണികണ്ഠൻ' എന്ന പേരിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പുകാരായ പ്രവാസികൾ പങ്കെടുത്തു.
മണലിൽ മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷം ചങ്ങനാത്ത് ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശക്കീർ സ്വാഗതം പറഞ്ഞു. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം ഷംന കാസിമും നാടൻ പാട്ടിലൂടെയും സിനിമാഗാനങ്ങളിലൂടെയും പുതുതരംഗം തീർത്ത മണികണ്ഠൻ പെരുമ്പടപ്പും അതിഥികളായി. ഓണ സദ്യയും ഒരുക്കിയിരുന്നു. പരിപാടിക്ക് സമാപനംകുറിച്ച് സുബൈർ വാരിയത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

