Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓണാഘോഷം നാളെ
text_fieldsbookmark_border
ദുബൈ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓണാഘോഷം ഈ മാസം 22ന് അജ്മാൻ ജെർഫ് 2ലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടക്കും.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ഓണാഘോഷ പരിപാടി. സീക്ക് ടീമിന്റെ ശിങ്കാരിമേളത്തോടെ പരിപാടി ആരംഭിക്കും. മിഥുൻ രമേശാണ് ഇത്തവണ മുഖ്യാതിഥി. നിസാം കാലിക്കറ്റ്, ഷറഫിയ കുട്ടിക്കുപ്പായം, ആയിഷ അലൈൻ എന്നിവരും പങ്കെടുക്കും.
പി ബാൻഡ് ടീമിന്റെ സംഗീത പരിപാടി, വടംവലി, തിരുവാതിരക്കളി എന്നിവയോടൊപ്പം ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നസീർ പെരുമ്പാവൂരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഓണാഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

