Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓ​ണാഘോഷം

text_fields
bookmark_border
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓ​ണാഘോഷം
cancel

അജ്​മാൻ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ ‘ഓണം പൊന്നോണം 2023’ എന്ന പേരിൽ അജ്മാൻ റിയൽ ഓഡിറ്റോറിയത്തിൽ ഓ​ണാഘോഷം സംഘടിപ്പിച്ചു. പെരുമ്പാവൂർ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പിള്ളി ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ നസീർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. നടൻ ദിനേശ് പണിക്കർ, വൈസ് പ്രസിഡന്‍റ്​ സജോ ജോസഫ്, വനിതാ കൺവീനർ സോഫിയ മുഹമ്മദ്, സീനിയർ മെമ്പർ പരീത് കുട്ടി എന്നിവർ സംസാരിച്ചു. സിനിമ-മോഡലിങ്​ മേഖലയിൽ ശ്രദ്ധേയരായ സജന നൂർ, ഫൈസൽ റാസി എന്നിവർ സംബന്ധിച്ചു. സെക്രട്ടറി സന്തോഷ് സ്വാഗതവും ട്രഷറർ സഹൽ കോമു നന്ദിയും രേഖപ്പെടുത്തി.

എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ കീഴില്ലം ദേവസ്സി, ഫൈജാസ് മുഹമ്മദലി, നജ്മുദ്ദീൻ പെരുമ്പാവൂർ, അഫ്സൽ, അപർണ സന്തോഷ്, ബിനീഷ്, ദീദി ലിന്‍റോ, സിജോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനയുടെ മ്യൂസിക് ബാൻഡായ പി-ബാൻഡിന്‍റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ഓണ സദ്യ, ശിങ്കാരിമേളം, ഘോഷയാത്ര, സംഘടന അംഗം മുരളി നായർ അവതരിപ്പിച്ച കഥകളി എന്നിവയുണ്ടായി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സുനിൽ ദത്ത്, സിനി ജോസ്, അനീഷ് കടവിൽ, റസീല സുധീർ, യുസഫ് ഭായി, ഷാജി പുഷ്കാഗംതൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Perumbavoor Pravasi Association Onam celebration
Next Story