പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സമ്മാനദാനം
text_fieldsമത്സരവിജയിക്കുള്ള സമ്മാനം പെരുമ്പാവൂർ പ്രവാസി അസോ. യു.എ.ഇ പ്രസിഡൻറ് നസീർ പെരുമ്പാവൂർ കൈമാറുന്നു
ദുബൈ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിെൻറ ഭാഗമായി നടത്തിയ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം അവരുടെ വീടുകളിൽ എത്തിച്ചു കൈമാറി. അസോസിയേഷൻ എക്സിക്യൂട്ടിവ്, മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ്മയിലാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത്. സൂം വഴി നടത്തിയ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് അഭിേനതാവും ഫിലിം പ്രൊഡ്യൂസറുമായ ദിനേശ് പണിക്കരായിരുന്നു. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ പ്രസിഡൻറ് നസീർ പെരുമ്പാവൂർ, സെക്രട്ടറി സജോ ജോസഫ്, ലേഡീസ് കൺവീനർ അപർണ സന്തോഷ് എന്നിവർ നേതൃത്വം നൽകി.

