Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ക്രിസ്മസ് കരോൾ മത്സരം

text_fields
bookmark_border
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ക്രിസ്മസ് കരോൾ മത്സരം
cancel

ദുബൈ: യു.എ.ഇയിലെ പെരുമ്പാവൂർ നിവാസികളുടെ കൂട്ടായ്മയായ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ക്രിസ്മസ് കരോൾ ഗാന മത്സരം ഓൺലൈനായി സംഘടിപ്പിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ള പെരുമ്പാവൂർ നിവാസികൾക്കും ടീമായി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

വിജയികൾക്ക് ഒന്നാം സമ്മാനമായി 15,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം സമ്മാനം 5000 രൂപയും ലഭിക്കും. പെരുമ്പാവൂരിൽ ജനുവരിയിൽ നടക്കുന്ന ചടങ്ങിൽ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാകും സമ്മാനദാനം നിർവഹിക്കുക. ജനുവരി ഏഴിന്​ അബൂദബിയിൽ നടക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും.

കരോൾ ഗാനം മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0971556179238. 0971506730059, 0971506363761 എന്നീ നമ്പറുകളിൽ രജിസ്ട്രേഷൻ ചെയ്യണം. പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ദുബൈയിൽ കൂടിയ എക്സിക്യൂട്ടീവ് യോഗത്തിന്​ ശേഷം ഭാരവാഹികൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Perumbavoor Pravasi Association Christmas Carol Competition
Next Story