'പെരുമ്പാവൂർ പെരുമ വാനോളം'; ഡോക്യുമെന്ററി വിജയികളെ പ്രഖ്യാപിച്ചു
text_fieldsഅർജുൻ അജിത്ത്, ജ്യൂവൽ ബേബി, ജഗദീഷ് ജനാർദനൻ
ദുബൈ: യു.എ.ഇയിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ നടത്തിയ 'പെരുമ്പാവൂരിന്റെ പെരുമ വാനോളം' എന്ന ഡോക്യുമെന്ററി മത്സര വിജയികളെ പ്രഖ്യാപിച്ചു.
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഫേസ്ബുക് പേജിലൂടെ പ്രസിഡൻറ് നസീർ പെരുമ്പാവൂർ, സെക്രട്ടറി സജോ ജോസഫ്, കൺവീനർ അപർണ സന്തോഷ്, ജോ. സെക്രട്ടറി ജോമി ജോസഫ് എന്നിവർ ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.
ഒന്നാം സമ്മാനം (ഒരു ലക്ഷം രൂപയുടെ ഗോൾഡ് കോയിൻ) അർജുൻ അജിത്ത് സ്വന്തമാക്കി. ജ്യൂവൽ ബേബിക്കാണ് രണ്ടാം സമ്മാനം (50,000 രൂപയുടെ ഗോൾഡ് കോയിൻ). മൂന്നാം സമ്മാനമായ 25000 രൂപയുടെ ഗോൾഡ് കോയിൻ ജഗദീഷ് ജനാർദനൻ നേടി. വിജയികൾക്ക് മോഹൻലാൽ സമ്മാനങ്ങൾ നൽകും.

