പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഭരണസമിതി
text_fieldsനസീർ, സന്തോഷ്
ദുബൈ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ.യുടെ 2023-24 വർഷത്തെ ഭരണസമിതി നിലവിൽ വന്നു. ദുബൈയിൽ നടന്ന ജനറൽ ബോഡിയിൽ നിലവിലെ കമ്മിറ്റി തുടരാനാണ് തീരുമാനം. പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ജനറൽ സെക്രട്ടറി സന്തോഷ് സി.പി, ട്രഷറർ സഹൽ കോമു, വൈസ് പ്രസിഡന്റ് സജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയാണ് തുടരുന്നത്.
വനിതവിഭാഗം കൺവീനർ സോഫിയ മുഹമ്മദ്, ജോയന്റ് സെക്രട്ടറി അഫ്സൽ ഹുസൈൻ, അസിസ്റ്റന്റ് ട്രഷറർ ഫൈജാസ് മുഹമ്മദലി, എക്സിക്യൂട്ടിവ് കോഓഡിനേറ്റർ നജ്മുദ്ദീൻ, ജോയന്റ് കൺവീനർ ദീദി ലിലിന്റോ, കോഓഡിനേറ്റ൪മാരായി അപർണ സന്തോഷ്, സിജോ കുര്യാക്കോസ്, ബിനീഷ് അബൂബക്കർ, അജാസ് മേപ്രത്ത്, വെൽഫെയർ കോഓഡിനേറ്റ൪മാരായി ദേവസ്സി, അനിൽ എന്നിവരാണ് പുതിയ കമ്മിറ്റിയിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

