പെരുമാതുറ കൂട്ടായ്മ ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഎം.യു. ഇര്‍ഷാദ്, (പ്രസിഡന്റ്), അമീന് കിഴക്കതില്‍ (ജനറല്‍ സെക്രട്ടറി), കിഫാ ഇബ്രാഹിം (ട്രഷറര്‍)
അബൂദബി: ജി.സി.സി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെരുമാതുറ കൂട്ടായ്മയുടെ 2025-26 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് നജീബ് അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി കിഫാ ഇബ്രാഹിം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അന്‍സാര്‍ ഖമറുദ്ദീന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
25 വര്‍ഷമായി ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിവരുന്ന പെരുമാതുറ കൂട്ടായ്മ, നാട്ടിലെ ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ജി.സി.സി രാജ്യങ്ങളിലെല്ലാം യൂനിറ്റുകളുള്ള സംഘടനക്ക് ഇംഗ്ലണ്ടില്‍ പുതിയൊരു ഘടകം കൂടി രൂപീകരിച്ചതിന് ശേഷമാണ് സംഘടന ‘പെരുമാതുറ കൂട്ടായ്മ ഗ്ലോബല്‍’ എന്ന് പുനര്‍ നാമകരണം ചെയ്തത്.
പുതിയ ഭാരവാഹികളായി എം.യു. ഇര്‍ഷാദ് പ്രസിഡന്റ് (യു.എ.ഇ), അമീന് കിഴക്കതില്‍ ജനറല്‍ സെക്രട്ടറി (കെ.എസ്.എ), കിഫാ ഇബ്രാഹിം ട്രഷറര്‍ (യു.എ.ഇ) എന്നിവരെയും വിവിധ രാജ്യങ്ങളില്‍നിന്നുള്ള 13 എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
മുഹമ്മദ് ഹുമയൂണ്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

