പെരുമ പയ്യോളി മോട്ടിവേഷൻ ക്ലാസ്
text_fieldsപെരുമ പയ്യോളി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ
മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി സംസാരിക്കുന്നു
ദുബൈ: കൂട്ടായ്മകൾ ശക്തമാവുന്നത് കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്ന് മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി. പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജി ഇരിങ്ങൽ പെരുമയുടെ ഉപഹാരം നല്കി. പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷഫീഖ്, ഇസ്മായിൽ മേലടി, എ.കെ. അബ്ദുറഹ്മാൻ, അസീസ് സുൽത്താൻ, ബിജു പണ്ടാരപറമ്പിൽ, കരീം വടക്കയിൽ, അഡ്വ. മുഹമ്മദ് സാജിദ്, സതീഷ് പള്ളിക്കര, ഷാമിൽ മൊയ്തീൻ, സത്യൻ പള്ളിക്കര, ജ്യോതിഷ് ഇരിങ്ങൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

