Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ധനം സ്വയം നിറക്കൽ:...

ഇന്ധനം സ്വയം നിറക്കൽ: അഡ്​നോക്​ പ്രീമിയം സേവനം പരീക്ഷണ ഘട്ടത്തിൽ സൗജന്യം

text_fields
bookmark_border
ഇന്ധനം സ്വയം നിറക്കൽ: അഡ്​നോക്​ പ്രീമിയം സേവനം പരീക്ഷണ ഘട്ടത്തിൽ സൗജന്യം
cancel

അബൂദബി: വാഹന ഉടമകൾ  ഇന്ധനം സ്വയം നിറക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നതിന്​ മുന്നോടിയായി വരും ആഴ്​ചകളിൽ തെരഞ്ഞെടുത്ത സ്​റ്റേഷനുകളിൽ അഡ്​നോക്​ പരീക്ഷണാടിസ്​ഥാനത്തിൽ പ്രീമിയം സേവനം സൗജന്യമായി ലഭ്യമാക്കും. സ്​റ്റേഷൻ ജീവനക്കാരൻ ഇന്ധനം വാഹനത്തിൽ നിറച്ചുകൊടുക്കുന്നതാണ്​ പ്രീമിയം സേവനം. ഇൗ സേവനത്തിന്​ ഫീസ്​ ഇൗടാക്കുമെന്ന്​ അഡ്​നോക്​ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്​. ഫീസ്​ ഇൗടാക്കുന്നതിന്​ മുമ്പ്​ ഏതാനും ആഴ്​ചകൾ പരീക്ഷണാടിസ്​ഥാനത്തിൽ സൗജന്യ സേവനം ലഭ്യമാക്കാനാണ്​ തീരുമാനം. പരീക്ഷണ ഘട്ടം കഴിഞ്ഞാൽ ഫീസ്​ കൊടുക്കാത്തവർ സ്വയം ഇന്ധനം നിറക്കേണ്ടി വരും. 

പരീക്ഷണ ഘട്ടത്തിൽ സ്വയം ഇന്ധനം നിറക്കലാണോ പ്രീമിയം സേവന​മാണോ ഒാരോരുത്തർക്കും യോജിച്ചതെന്ന്​ മനസ്സിലാക്കാൻ ഉപഭോക്​താക്കളെ ക്ഷണിക്കുന്നതായി അഡ്​നോക്​ വക്​താവ്​ പറഞ്ഞു. പരീക്ഷണ ഘട്ടത്തിൽ പ്രീമിയം സേവനത്തിനും ഫീസ്​ ഇൗടാക്കില്ല. വയോധികർക്കും നിശ്ചയദാർഢ്യ വ്യക്​തികൾക്കും പരീക്ഷണ ഘട്ടം കഴിഞ്ഞാലും പ്രീമിയം സേവനം സൗജന്യമായി നൽകും. പ്രീമിയം സേവനത്തിനുള്ള ഫീസ്​ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും വക്​താവ്​ വ്യക്​തമാക്കി.ഏതാനും ആഴ്ചകൾക്കുള്ളിൽ 40ഒാളം സ്​റ്റേഷനുകളിൽ പുതിയ സംവിധാനം നടപ്പാകുമെന്നാണ്​ കരുതുന്നത്​.

ഇതിനായി ജീവനക്കാർക്ക്​ പരിശീലനം നൽകിയിട്ടുണ്ട്​. പ്രീമിയം സേവനം ആവശ്യമുള്ളവരുടെ വാഹനങ്ങൾക്ക്​ സ്​റ്റേഷനിൽ പ്രത്യേക ഇടം നിശ്ചയിക്കും. 
‘അഡ്​നോക്​ ഫ്ലക്​സ്​’ എന്നറിയപ്പെടുന്ന പുതിയ സംവിധാനം ഏപ്രിൽ മൂന്നിനാണ്​ പ്രഖ്യാപിച്ചത്​. ഇന്ധനവും പാചകവാതക സിലിണ്ടറുകളും താമസസ്​ഥലത്ത്​ എത്തിച്ചു നൽകുന്ന ‘മൈ സ്​റ്റേഷൻ’ സേവനവും ഇതോടൊന്നിച്ച്​ പ്രഖ്യാപിച്ചിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MALAYALM NEWSPertrol Uae News
News Summary - Pertrol Uae gulf News
Next Story