വിസ്മയം തീർത്ത് പെഴ്സീഡ്സ് ഉൽക്കാവർഷം
text_fieldsപെഴ്സീഡ്സ് ഉൽക്കാവർഷത്തിന്റെ ദൃശ്യം. മലീഹയിൽനിന്ന് ആലുവ സ്വദേശി
പ്രണവ് ഉണ്ണി പകർത്തിയ ചിത്രം
ഷാർജ: കാഴ്ചക്കാരിൽ വിസ്മയം തീർത്ത് പെഴ്സീഡ്സ് ഉൽക്കമഴയുടെ ദൃശ്യങ്ങൾ. വർഷംതോറും വന്നെത്തുന്ന കാഴ്ച കാണാൻ തിങ്കളാഴ്ച രാത്രി വാനനിരീക്ഷകരും സഞ്ചാരികളും അടക്കം നിരവധിപേർ ഷാർജ മലീഹ ആർക്കിയോളജിക്കൽ സെന്ററിലെത്തിയിരുന്നു.
മലീഹ മരുഭൂമിയിൽ മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ വൈകുന്നേരം ഏഴുമുതൽ രാത്രി ഒരുമണിവരെയാണ് പരിപാടി സംഘടിപ്പിച്ചത്. അത്യാധുനിക ടെലിസ്കോപ്പുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. നിരവധിപേർ ഉൽക്കാവർഷം കാമറയിൽ പകർത്താനും എത്തിയിരുന്നു.
വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ച പ്രത്യേക പ്രസന്റേഷൻ, അതിഥികൾക്ക് പങ്കാളികളാവാൻ കഴിയുന്ന ക്വിസ് മത്സരം, ദൂരദർശിനിയിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും കാണാനുള്ള സൗകര്യം എന്നിവയും ഒരുക്കിയിരുന്നു. ആസ്ട്രോ ഫോട്ടോഗ്രഫിയിൽ പരിശീലനം ലഭിച്ച മലീഹയിലെ വിദഗ്ധരുടെ സഹായം ചിത്രങ്ങൾ പകർത്താൻ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

