Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2026 10:34 AM IST Updated On
date_range 14 April 2026 10:34 AM ISTആഘോഷങ്ങൾക്കും ഒത്തുചേരലിനും അനുമതി വാങ്ങണം
text_fieldsbookmark_border
അബൂദബി: അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെ ആഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ നടത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി പൊലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ.
ഇത് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്നും ഉറപ്പാക്കും. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ഡോറുകളിലൂടെയും മേല്‍ക്കൂരകളിലൂടെയും ശരീരഭാഗങ്ങള്‍ പുറത്തേക്കിടരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് ഗുരുതരമായ ഗതാഗത ലംഘനങ്ങളാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

