പെരിഞ്ഞനോത്സവം പത്താം വാർഷികം
text_fieldsഉമ്മുല്‍ഖുവൈന്‍: തൃശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മ കെയർ ആൻഡ് ഷെയർ യു.എ.ഇ പെരിഞ്ഞനോത്സവം പത്താം വാർഷികം ആഘോഷിച്ചു. അജ്മാനിലെ മൈത്രീ ഫാം ഹൗസിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കലാകാരൻ ഡാവിഞ്ചി സുരേഷ്, സാമൂഹിക പ്രവർത്തക താഹിറ കല്ലുമുറിക്കൽ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
പ്രസിഡന്റ് പ്രബുദ്ധൻ മഞ്ഞോളിൽ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. വി.എ. ഹസൻ, ശ്രീനാഥ് കാടഞ്ചേരി, ടി.വി. നസീർ, ബീരാൻകുട്ടി, സി.എം. ബഷീർ, ഷിയാസ് സുൽത്താൻ, ഹരിലാൽ കോലാന്ദ്ര, വില്ലതു മോഹൻ, മുഹമ്മദ് സിറാജ്, പ്രകാശൻ മതിലകം, ശ്രീചിത്തിര, അനുജ നായർ എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് ഷാജി, റഹീം, രാജേന്ദ്രൻ, ഷാജി, മനോജ്, ഹബീബ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

