ജോയ് ആലുക്കാസ് ജ്വല്ലറിക്ക് മികച്ച സർവിസ് പെർഫോമൻസ് ബ്രാൻഡ് അവാർഡ്
text_fieldsദുബൈ: ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം സംഘടിപ്പിച്ച ദുബൈ ബിസിനസ് എക്സലൻസ് സ്കീമിന്റെ ബിസിനസ് എക്സലൻസ് അവാർഡ് നേട്ടവുമായി ജോയ് ആലുക്കാസ്. ഫാഷൻ റീട്ടെയിൽ മേഖലയിലെ 'ബെസ്റ്റ് സർവിസ് പെർഫോമൻസ് ബ്രാൻഡ് അവാർഡ്-2022' ആണ് നേടിയത്. ദുബൈ ബിസിനസ് എക്സലൻസ് സ്കീമിന് കീഴിൽ നിരവധി തവണ അംഗീകാരങ്ങൾ നേരത്തെയും ജോയ് ആലുക്കാസ് നേടിയിട്ടുണ്ട്. മികച്ച സേവന ബ്രാൻഡായി ദുബൈ ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ അംഗീകാരം ലഭിച്ചത് വളരെയധികം സന്തോഷമുണ്ടാക്കുന്നതാണെന്നും മികച്ച സേവനം നൽകുന്നത് തുടരുമെന്നും ഗ്രൂപ്പിന്റെ ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ജോൺ പോൾ ആലുക്കാസ് പറഞ്ഞു. എല്ലാ ഷോറൂമുകളുടെയും പ്രകടനം ഓരോ മൂന്നു മാസത്തിലും വിലയിരുത്താറുണ്ട്. ഓരോ ഷോറൂമിന്റെയും ഔട്ട്ലറ്റ് രൂപം, സൗകര്യം, ആരോഗ്യ സുരക്ഷ മുതലായവയെ അടിസ്ഥാനമാക്കി വിലയിരുത്താൻ ഔട്ട്ലറ്റുകൾ സന്ദർശിക്കുന്നു. കാഷ്യർ നിരീക്ഷണങ്ങൾ, സേവന വിതരണം, പ്രവേശനക്ഷമത എന്നിവ ഉൾപ്പെടെയുള്ള ജീവനക്കാരെയും വിലയിരുത്തുന്നു. മൊത്തത്തിലുള്ള വിലയിരുത്തലും റിപ്പോർട്ടും ഷോറൂമുകൾക്ക് സ്വയം വിലയിരുത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് കൈമാറാറുമുണ്ട്. 2021-ൽ ഇത് മികച്ച പ്രകടനം കാഴ്ചവെച്ചതിൽ അഭിമാനമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

