Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി താമസ...

അബൂദബി താമസ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ രണ്ടുവരെ സന്ദര്‍ശകര്‍ക്ക് പിഴ ഇളവ്​ ര​ണ്ടു​മ​ണി​ക്കു ശേ​ഷം

text_fields
bookmark_border
അബൂദബി താമസ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ രണ്ടുവരെ സന്ദര്‍ശകര്‍ക്ക് പിഴ ഇളവ്​ ര​ണ്ടു​മ​ണി​ക്കു ശേ​ഷം
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള പാ​ര്‍ക്കി​ങ് മേ​ഖ​ല​ക​ളി​ല്‍ പു​ല​ര്‍ച്ചെ ര​ണ്ടു​വ​രെ സ​ന്ദ​ര്‍ശ​ക​ര്‍ നി​ർ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് പി​ഴ ചു​മ​ത്തി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍. അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ന്‍ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട് വ​കു​പ്പി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട് സെ​ന്‍റ​ര്‍ (ഐ.​ടി.​സി) ആ​ണ് എ​മി​റേ​റ്റി​ലെ പാ​ര്‍ക്കി​ങ്​ നി​ബ​ന്ധ​ന​ക​ളി​ല്‍ ഇ​ള​വ് ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ​ന്ദ​ര്‍ശ​ക​ര്‍ക്ക് പു​ല​ച്ചെ ര​ണ്ടു​വ​രെ പാ​ര്‍ക്കി​ങ് അ​നു​വ​ദി​ച്ച​തി​നൊ​പ്പം മ​റ്റൊ​രു സൗ​ക​ര്യം കൂ​ടി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്തി​നു ശേ​ഷ​വും പാ​ര്‍ക്കി​ങ്​ ചെ​യ്യ​ണ​മെ​ങ്കി​ല്‍ എ​സ്.​എം.​എ​സ് മു​ഖേ​ന പാ​ര്‍ക്കി​ങ്​ പെ​ര്‍മി​റ്റ് എ​ടു​ക്കാ​വു​ന്ന​താ​ണ്. റെ​സി​ഡ​ന്‍ഷ്യ​ല്‍ വി​ല്ല​ക​ളി​ലെ പാ​ര്‍ക്കി​ങ്​ പെ​ര്‍മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് ഐ.​ടി.​സി ഇ​തി​ന​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

പു​ല​ര്‍ച്ചെ ര​ണ്ടി​നു മു​മ്പ് വി​ല്ല​ക​ളി​ല്‍ വ​രു​ന്ന സ​ന്ദ​ര്‍ശ​ക​രു​ടെ വാ​ഹ​ന​ത്തി​ന് താ​മ​സ​ക്കാ​ര്‍ പെ​ര്‍മി​റ്റ് എ​ടു​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, അ​തി​നു ശേ​ഷ​മാ​ണ് സ​ന്ദ​ര്‍ശ​ക​ര്‍ എ​ത്തു​ന്ന​തെ​ങ്കി​ല്‍ ഓ​രോ വാ​ഹ​ന​ത്തി​നും പെ​ര്‍മി​റ്റ് വാ​ങ്ങി​യി​രി​ക്ക​ണം. ഇ​വ​ന്‍റ്​​സ് പെ​ര്‍മി​റ്റ്, വി​സി​റ്റ​ര്‍ പെ​ര്‍മി​റ്റ് എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​രം വി​സി​റ്റേ​ഴ്​​സ് പെ​ര്‍മി​റ്റ് ആ​ണ് ന​ല്‍കു​ന്ന​ത്. ഇ​വ​ന്‍റ്​​സ് പെ​ര്‍മി​റ്റ് ആ​ണെ​ങ്കി​ല്‍ വി​ല്ല ഉ​ട​മ​യു​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ നി​ന്ന് കാ​ള്‍ സെ​ന്‍റ​റി​ല്‍ വി​ളി​ച്ചു പെ​ര്‍മി​റ്റ് വാ​ങ്ങാ​വു​ന്ന​താ​ണ്. വി​സി​റ്റ​ര്‍ പെ​ര്‍മി​റ്റി​ന് വി​ല്ല ഉ​ട​മ​സ്ഥ​ന്‍ മ​വാ​ഖി​ഫ് സി​സ്റ്റ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ നി​ന്ന് നി​ശ്ചി​ത ഫോ​ര്‍മാ​റ്റി​ല്‍ മെ​സേ​ജ് ചെ​യ്താ​ല്‍ മ​തി. പു​ല​ര്‍ച്ചെ ര​ണ്ടു മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ പ​ര​മാ​വ​ധി ആ​റു മ​ണി​ക്കൂ​റാ​ണ് ഈ ​പെ​ര്‍മി​റ്റി‍െൻറ കാ​ലാ​വ​ധി. യു.​എ.​ഇ പൗ​ര​ന്മാ​ര്‍ക്ക് ഈ ​സേ​വ​നം സൗ​ജ​ന്യ​മാ​ണ്. ഇ​ത​ര രാ​ജ്യ​ക്കാ​ര്‍ ആ​ണെ​ങ്കി​ല്‍ സ്റ്റാ​ന്‍ഡേ​ഡ് പാ​ര്‍ക്കി​ങ്​ ഫീ​സാ​യ മ​ണി​ക്കൂ​റി​നു ര​ണ്ട് ദി​ർ​ഹം എ​ന്ന ക​ണ​ക്കി​ല്‍ ഫീ ​ഒ​ടു​ക്ക​ണം. വി​ല്ല പാ​ര്‍ക്കി​ങ്​ സൗ​ക​ര്യം അ​ജ്ഞാ​ത വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യോ അ​ല്ലെ​ങ്കി​ല്‍ വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യോ വി​ല്ല​ക​ളു​ടെ വാ​തി​ല്‍ അ​ട​ച്ചോ ഉ​ള്ള പാ​ര്‍ക്കി​ങ്​ ക​ണ്ടാ​ല്‍ 800850 എ​ന്ന സ​ര്‍വി​സ് സ​പ്പോ​ര്‍ട്ട് സെ​ന്‍റ​റി​നെ വി​വ​രം അ​റി​യി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

എ​സ്.​എം.​എ​സി​ന് ചാ​ര്‍ജ് ബാ​ധ​കം

അ​ബൂ​ദ​ബി: പാ​ര്‍ക്കി​ങ് പെ​ര്‍മി​റ്റി​ന് അ​യ​ക്കു​ന്ന എ​സ്.​എം.​എ​സി​ന് സേ​വ​ന​ദാ​താ​വ് ഈ​ടാ​ക്കു​ന്ന ചാ​ര്‍ജ് ബാ​ധ​ക​മാ​യി​രി​ക്കും. സ​ന്ദ​ര്‍ശ​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ക്ക് പെ​ര്‍മി​റ്റ് എ​ടു​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ സേ​വ​ന​ങ്ങ​ള്‍ക്കാ​യി മ​വാ​ഖി​ഫ് സം​വി​ധാ​ന​ത്തി​ല്‍ പു​തി​യ ഫോ​ണ്‍ ന​മ്പ​ര്‍ ചേ​ര്‍ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഐ.​ടി.​സി ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ൻ​ഡ്​ ട്രാ​ന്‍സ്‌​പോ​ര്‍ട്ടി​നു കീ​ഴി​ലു​ള്ള സ​ര്‍വി​സ് സ​പ്പോ​ര്‍ട്ട് സെ​ന്‍റ​റി‍െൻറ ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 800850 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് വി​ല്ല ഉ​ട​മ​ക്കോ താ​മ​സ​ക്കാ​ര​നോ മ​വാ​ഖി​ഫ് സി​സ്റ്റ​ത്തി​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ ചേ​ര്‍ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. 3009 എ​ന്ന ന​മ്പ​റി​ല്‍ നി​ശ്ചി​ത ഫോ​ര്‍മാ​റ്റി​ല്‍ എ​സ്.​എം.​എ​സ് അ​യ​ച്ചും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Penalties for visitors
News Summary - Penalties for visitors
Next Story