പീർ മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsപീർ മുഹമ്മദ് അനുശോചന യോഗത്തിൽ ഗായകൻ കണ്ണൂർ ശരീഫ് സംസാരിക്കുന്നു
ദുബൈ: അന്തരിച്ച ഗായകൻ പീർ മുഹമ്മദ് മാപ്പിളപ്പാട്ട് ലോകത്തിന് മാതൃകയായ പാട്ടുകാരനാണെന്ന് പ്രമുഖ ഗായകൻ കണ്ണൂർ ശരീഫ് അഭിപ്രായപ്പെട്ടു.
പീർക്ക അടയാളപ്പെടുത്തിയ പാട്ടുകളിലൂടെയാണ് താനടക്കമുള്ള ഗായകസംഘങ്ങൾ വളർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിൽ നടന്ന പീർ മുഹമ്മദ് അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു കണ്ണൂർ ശരീഫ്. നിരവധി തവണ പീർ മുഹമ്മദിനെ യു.എ.ഇയിലെത്തിച്ച ഷംസുദ്ദീൻ നെല്ലറ ഓർമകൾ ചടങ്ങിൽ പങ്കുവെച്ചു.
പീർ മുഹമ്മദിെൻറ ജീവചരിത്രം പുസ്തകമാക്കിയ ബഷീർ തിക്കോടി, കുഞ്ഞിമൂസ, നവാസ് കച്ചേരി, സജീർ വിലാതപുരം, ബഷീർ ബെല്ലോ, ഹകീം വാഴക്കാല, സക്കരിയ നരിക്കുനി, ഫിറോസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.

