പീർ മുഹമ്മദ് അനുസ്മരണ സംഗമം
text_fieldsദുബൈ കെ.എം.സി.സി സംഘടിപ്പിച്ച പീർ മുഹമ്മദ് അനുസ്മരണ സംഗമം
ദുബൈ: അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദിെൻറ ഓർമകൾ പങ്കുവെച്ച് ദുബൈ കെ.എം.സി.സി ഭാരവാഹികളും സർഗധാര സഹപ്രവർത്തകരും ഒത്തുചേർന്നു. പ്രവാസലോകത്തും നാട്ടിലും എണ്ണമറ്റ വേദികളിൽ പരിപാടികൾ നടത്തിയ പീർക്ക പാടിയ പാട്ടുകൾ ജനഹൃദയങ്ങളിൽ ഇടംനേടിയതാണെന്ന് അനുശോചനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സർഗധാര ചെയർമാൻ അശ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, അഡ്വ. സാജിദ്, ഒ.കെ. ഇബ്രാഹിം, കെ.പി.എ. സലാം മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, എൻ.എ.എം. ജാഫർ, സൈനുദ്ദീൻ ചേലേരി, വി.കെ. അബ്ദുൽ അസീസ്, ഹംസ ഹാജി മാട്ടുമ്മൽ എന്നിവർ സംസാരിച്ചു. സർഗധാര കോഒാഡിനേറ്റർ റഹ്ദാദ് മൂയിക്കൽ സ്വാഗതവും ജാസിം തിരുവനന്തപുരം നന്ദിയും പറഞ്ഞു.

