അബൂദബിയിലെ മുത്ത് വ്യാപാരം: ഈ വർഷം അഞ്ചുമാസത്തിനകം 8.8 ബില്യൺ ദിർഹമായി
text_fieldsഅബൂദബി: വിപണിയിൽ പവിഴമുത്തുകൾ, വിലയേറിയ കല്ലുകൾ, ലോഹങ്ങൾ എന്നിവയുടെ വ്യാപാരം ഈ വർഷം ആദ്യത്തെ അഞ്ചു മാസങ്ങളിൽ 8.8 ബില്യൺ ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്ന കച്ചവടം ഏഴു ബില്യൺ ദിർഹമായിരുന്നു. അതിനെ അപേക്ഷിച്ച് 25.7 ശതമാനം വർധനയാണിതെന്ന് അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെൻറർ കണക്കുകൾ സൂചിപ്പിക്കുന്നു. മുത്തുകളുടെയും വിലയേറിയ കല്ലുകളുടെയും വ്യാപാരത്തിെൻറ പ്രാദേശിക കേന്ദ്രമെന്ന നിലയിൽ അബൂദബി എമിറേറ്റിെൻറയും രാജ്യത്തിെൻറയും സ്ഥാനം സുപ്രധാന കുതിപ്പാണ് കാണിക്കുന്നത്.
മുത്തുകളുടെയും വിലയേറിയ കല്ലുകളുടെയും വ്യാപാര കയറ്റുമതി വർധിച്ചതായും ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2020 ജനുവരി മുതൽ മേയ് വരെ ഏകദേശം 6.3 ബില്യൺ ദിർഹമായി ഉയർന്നു. 2019ലെ ഇതേ കാലയളവിലെ ആറു ബില്യൺ ദിർഹത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം വർധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്.
അബൂദബി എമിറേറ്റിലെ ഇറക്കുമതിയിലും ഗണ്യമായ വർധനയുണ്ടായി. ഈ വർഷം ജനുവരി മുതൽ മേയ് വരെ 2.35 ബില്യൺ ദിർഹമി െൻറ ഇറക്കുമതി രേഖപ്പെടുത്തിയപ്പോൾ 2019ലെ ഇതേ കാലയളവിൽ 7930 ലക്ഷം ദിർഹത്തെക്കാൾ 196 ശതമാനം വളർച്ച കൈവരിച്ചു. ഇതേ കാലയളവിൽ 1310 ലക്ഷം ദിർഹമി െൻറ പുനർകയറ്റുമതിയാണ് നടന്നത്.
2020 ആരംഭം മുതൽ മേയ് മാസം വരെ അബൂദബിയിലെ മുത്തുകളുടെയും വിലയേറിയ കല്ലുകളുടെയും മൊത്തവ്യാപാരം 80.2 ബില്യൺ ദിർഹത്തിേൻറതായിരുന്നു.അബൂദബി എമിറേറ്റിലെ എണ്ണയിതര വ്യാപാരത്തിെൻറ 11 ശതമാനമാണിത്. മേഖലയിലെയും ലോകത്തെ മറ്റു ഭാഗങ്ങളിലെയും ഒട്ടേറെ വാണിജ്യ മേഖലകൾ മന്ദഗതിയിലാണെങ്കിലും ഈ വർഷം വ്യാപാരം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

