Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസഹിഷ്​ണുതാ...

സഹിഷ്​ണുതാ സന്ദേശവുമായി സമാധാന ദിനാഘോഷം

text_fields
bookmark_border
സഹിഷ്​ണുതാ സന്ദേശവുമായി സമാധാന ദിനാഘോഷം
cancel
camera_alt??? ??? ???????????? ????? ????????????? ?????? ???????? ??????? ??? ?????? ?????? ??????? ?? ?????? , ??????? ????????? ?????? ???? ??????????
ദുബൈ: ​െഎക്യരാഷ്​ട്ര സഭ അന്താരാഷ്​ട്ര സമാധാന ദിനത്തോടനുബന്ധിച്ച്​ ദുബൈയിൽ സഹിഷ്​ണുതയുടെ കൂട്ടായ്​മ. സമഭാവനയുടെ കേന്ദ്രമായ ഇന്ത്യയും സഹിഷ്​ണുതയുടെ രാഷ്​ട്രമായ യു.എ.ഇയും കൈകോർത്ത ചടങ്ങിന്​ ലോകത്തി​​െൻറ വിവിധ കോണുകളിൽ നിന്ന്​ വിവിധ വിശ്വാസങ്ങളും സംസ്​കാരവും പിൻപറ്റുന്ന നൂറു കണക്കിനാളുകൾ സാക്ഷികളായി.
ജബൽ അലി ഗുരുദ്വാര ഗുരുനാനക്​ ദർബാറാണ്​ ഇൗ ശാന്തിദൗത്യത്തിന്​ വേദിയായത്​. 
 സഹിഷ്​ണുതയാണ്​ സംസ്​കാരത്തി​​െൻറ ന​െട്ടല്ലെന്ന്​ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ സഹിഷ്​ണുത കാര്യ സഹമന്ത്രി ശൈഖ ലുബ്​ന ബിൻത്​ ഖാലിദ്​ ആൽ ഖാസിമി പറഞ്ഞു. 
200 ലേറെ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യർ സന്തോഷത്തോടെയും സുരക്ഷാ ബോധത്തോടെയുമാണ്​ യു.എ.ഇയിൽ താമസിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.  
​േലാകത്തിനു മുഴുവൻ സമാധാനമുണ്ടാവണമെന്ന ആശയും തത്വചിന്തയുമാണ്​ യുഗങ്ങളായി ഇന്ത്യ പിന്തുടരുന്നതെന്ന്​ ചടങ്ങിൽ പ്രഭാഷണം നടത്തിയ ഇന്ത്യൻ അംബാസഡർ നവ്​ദീപ്​ സിംഗ്​ സുരി പറഞ്ഞു.  ​െഎക്യരാഷ്​ട്ര സഭ റസി.കോഒാർഡിനേറ്റർ ഫ്രോഡ്​ മോറിങ്​, ഒൗഖാഫ്​ ഡയറക്​ടർ ജനറൽ ഡോ. ഹമദ്​ അൽ ശൈഖ്​ അഹ്​മദ്​ അൽ ശൈബാനി, ഡോ. ഹുബർടസ്​ ഹോഫ്​മാൻ, ഗുരുദ്വാര ചെയർമാൻ സുരീന്ദർസിംഗ്​ കന്ദാരി, വൈസ്​ ചെയർമാൻ ബബ്ലി കന്ദാരി എന്നിവർ സംസാരിച്ചു. നൃത്ത^സംഗീത അവതരണവും ഒരുക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newspeace day festival
News Summary - peace day festival
Next Story