മലയോര ജനതയുടെ സുരക്ഷക്ക് സമഗ്ര മാസ്റ്റർപ്ലാൻ വേണം –പി.സി.എഫ്
text_fieldsറാസൽഖൈമ: വയനാട്, ഇടുക്കി പത്തനംതിട്ട ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ആവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ, കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ശാസ്ത്രീയവും സമഗ്രവുമായ മലയോര സുരക്ഷാ മാസ്റ്റർപ്ലാൻ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
അതീവ ദുരന്തസാധ്യതയുള്ള പ്രദേശങ്ങൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് സുരക്ഷിത പുനരധിവാസം ഉറപ്പാക്കുക, റിയൽ-ടൈം മഴ നിരീക്ഷണ സംവിധാനങ്ങൾ, ഓട്ടോമാറ്റിക് മുന്നറിയിപ്പ് സൈറണുകൾ, സ്വാഭാവിക നീർച്ചാലുകളുടെ സംരക്ഷണം, മലഞ്ചെരിവുകളിലെ അനധികൃത ഖനനവും അശാസ്ത്രീയ നിർമാണങ്ങളും കർശനമായി നിയന്ത്രിക്കുക, ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ സ്ഥിരമായ ജിയോളജിക്കൽ പഠനങ്ങൾ നടത്തുക, ദുരന്തബാധിത കുടുംബങ്ങൾക്ക് സമയബന്ധിത നഷ്ടപരിഹാരവും മാന്യമായ പുനരധിവാസവും ഉറപ്പാക്കുക എന്നീ കാര്യങ്ങളും മാസ്റ്റർപ്ലാനിന്‍റെ ഭാഗമാക്കണമെന്ന് തുടങ്ങിയവ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

