Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസലീം കുമാറിന്...

സലീം കുമാറിന് പി.സി.എഫ് റാക്കിന്‍റെ ആദരാഞ്ജലി

text_fields
bookmark_border
സലീം കുമാറിന് പി.സി.എഫ് റാക്കിന്‍റെ ആദരാഞ്ജലി
cancel

റാസൽഖൈമ: അന്തരിച്ച നടൻ സലീം കുമാറിന് പി.സി.എഫ് റാക് ആദരാഞ്ജലിയർപ്പിച്ചു. വ്യക്തിബന്ധങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതിലും, നിലപാടുകൾ വെട്ടിത്തുറന്നു പറയുന്നതിലും സലീം കുമാർ എന്ന കലാകാരൻ എന്നും മുന്നിലായിരുന്നു. അബ്ദുന്നാസർ മഅ്ദനിയോടുള്ള നിലപാടിൽ അദ്ദേഹം കാണിച്ച ആർജ്ജവം ഇന്നും പലർക്കും വലിയ പാഠമാണ്. മഅ്ദനി നേരിട്ട നീണ്ടകാലത്തെ തടവും, അനുഭവിച്ച പ്രയാസങ്ങളും കണ്ട്, അതിനെ ‘മാനുഷിക ധ്വംസനം’ എന്ന് സലീം കുമാർ വിശേഷിപ്പിച്ചത് അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിലപാടുകൾ തുറന്നു പറഞ്ഞതിന്‍റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാലും സാരമില്ലെന്ന അദ്ദേഹത്തിന്‍റെ ഉറച്ച വാക്കുകൾ, സൗഹൃദത്തിന് അദ്ദേഹം നൽകിയ വലിയ വിലയെയാണ് അടയാളപ്പെടുത്തുന്നത്.

കേവല സൗഹൃദങ്ങൾക്കപ്പുറം, മനുഷ്യനെ മനുഷ്യനായി കാണാനും അനീതിക്കെതിരെ ശബ്ദമുയർത്താനും അദ്ദേഹം കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്. വ്യക്തിബന്ധങ്ങളെ ചേർത്തുപിടിച്ച ആ വലിയ കലാകാരന്‍റെ വേർപാടിൽ പി.സി.എഫ് റാക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - PCF RAK's condolences to Salim Kumar
Next Story