പി.സി.എഫ് നാഷനൽ കമ്മിറ്റി ഭാരവാഹികൾ
text_fieldsഅബ്ദുൽ കാദർ കോതച്ചിറ, കെ.പി.എ. റഫീഖ്, ഇസ്മായിൽ
ആരിക്കാടി
ദുബൈ: പി.ഡി.പിയുടെ പ്രവാസി സംഘടനയായ പീപ്ൾസ് കൾചറൽ ഫോറത്തിന്റെ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. മാർച്ച് മൂന്നിന് ദുബൈയിൽ നടന്ന സമ്മേളനത്തിൽ യു.എ.ഇയിലെ ആറ് എമിറേറ്റുകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു. 2022-2023 പ്രവർത്തന റിപ്പോർട്ട് നാഷനൽ കമ്മിറ്റി ജോ. സെക്രട്ടറി ഇസ്മായിൽ നന്നമ്പ്ര അവതരിപ്പിച്ചു. പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പിയുടെ അധ്യക്ഷത വഹിച്ചു.
കൗൺസിൽ പ്രതിനിധി സമ്മേളനം ഗ്ലോബൽ അംഗം കരീം കാഞ്ഞാർ ഉദ്ഘാടനം ചെയ്തു. യു.കെ. സിദ്ദീഖ് സ്വാഗതവും, ലത്തീഫ് കടവല്ലൂർ പ്രതിജ്ഞയും, ഇസ്മായിൽ ആരിക്കാടി നന്ദിയും പറഞ്ഞു. യോഗത്തിൽ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.
അബ്ദുൽ കാദർ കോതച്ചിറ (പ്രസിഡന്റ്), കെ.പി.എ. റഫീഖ് (സെക്രട്ടറി), ഇസ്മായിൽ ആരിക്കാടി (ട്രഷറർ), മുഹമ്മദ് സാഹിബ് തൊളിക്കോട്, ഷാരിസ് കള്ളിയത്ത്, മുനീർ നന്നമ്പ്ര (വൈസ് പ്രസിഡന്റുമാർ), സി.പി. ഇസ്മായിൽ , ഇബ്രാഹിം പട്ടിശ്ശേരി, റഹീസ് കാർത്തികപ്പള്ളി, ജംഷാദ് ഇല്ലിക്കൽ (ജോ. സെക്രട്ടറിമാർ), യു.കെ. സിദ്ദീഖ് ചമ്രവട്ടം, ഇസ്മായിൽ നാട്ടിക, അസീസ് സേട്ട് (ഗ്ലോബൽ അംഗങ്ങൾ), റഷീദ് പട്ടിശ്ശേരി, ഹക്കീം തിരുവേഗപ്പുറ, എ.ആർ. നിവാസ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

