പി.സി.എഫ് ഫുജൈറ പ്രവർത്തക സംഗമം
text_fieldsഫുജൈറ: പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) ഫുജൈറ കമ്മിറ്റി പ്രവർത്തക സംഗമം നടത്തി. അന്തരിച്ച പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമിക്കായി മയ്യിത്ത് നമസ്കാരവും തുടർന്ന് അനുശോചന യോഗവും സംഘടിപ്പിച്ചു.
പി.ഡി.പി നേതാവ് പൂന്തുറ സിറാജിന്റെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ യോഗം അനുസ്മരിച്ചു. പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി സെക്രട്ടറി കെ.പി.എ റഫീഖ് രാമപുരം യോഗം ഉദ്ഘാടനം ചെയ്തു. ഫുജൈറ കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് പൂന്തിരുത്തി അധ്യക്ഷനായി.
നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശാരിസ് കള്ളിയത്ത്, ഇബ്രാഹിം ആതവനാട്, ഷാജഹാൻ, മുസ്തഫ, സലാം, സുറാഖത്ത് പന്താവൂർ, മുബാറക്ക് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. അൻസാരി മുഹമ്മദ് ബഷീറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ മൂന്ന് പ്രവർത്തകർക്ക് മെംബർഷിപ് നൽകി. പി.സി.എഫ് സിൽവർ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ പെർഫ്യൂമിന്റെ ആദ്യ വിൽപനയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

