പി.സി.എഫ് അനുശോചിച്ചു
text_fieldsഅബൂദബി: കുവൈത്ത് മൻഗഫ് ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ പി.സി.എഫ് അബൂദബി കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ തീരാനഷ്ടത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുമിത്രാദികൾക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ സർക്കാറുകൾ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ കുടുംബത്തോടൊപ്പം നിന്ന് ആവശ്യമായ സഹായങ്ങൾ നൽകുന്ന വിവിധ പ്രവാസി സംഘടനകൾക്കും വ്യക്തികൾക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും പി.സി.എഫ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

