പി.സി.എഫ് അപലപിച്ചു
text_fieldsപീപ്പിൾസ് കൾച്ചറൽ ഫോറം സെക്രട്ടേറിയറ്റ് യോഗം
ഷാർജ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും ഇന്റലിജൻസ് പരാജയവും തുടർച്ചയായുണ്ടാകുന്ന സുരക്ഷാ വീഴ്ചകളും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും പി.സി.എഫ് ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട ഈ ക്രൂരസംഭവത്തെ യു.എ.ഇയിലെ പീപ്പിൾസ് കൾച്ചറൽ ഫോറത്തിന്റെ സെക്രട്ടേറിയറ്റ് യോഗം ശക്തമായി അപലപിച്ചു.
യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ അധ്യക്ഷതവഹിച്ച യോഗം റാഷിദ് സുൽത്താൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി.എ. റഫീഖ് സ്വാഗതവും ട്രഷറർ ഇസ്മയിൽ ആരിക്കാടി നന്ദിയും പറഞ്ഞു. ഇസ്മയിൽ നാട്ടിക, ജംഷാദ് ഇല്ലിക്കൽ, ഇബ്രാഹിം പട്ടിശ്ശേരി, റഷീദ് പട്ടിശ്ശേരി, വനിതാ വിങ് പ്രസിഡന്റ് ഫസീല ഇബ്രാഹിം, എമിറേറ്റ്സ് കമ്മിറ്റി ഭാരവാഹികളായ നജീബുദ്ദീൻ പൂക്കാട്ടിരി, ജലീൽ കടവ്, ഉബൈദ് കരിങ്കപ്പാറ, ഷബീർ അകലാട്, ഷമീർ പവിട്ടപ്പുറം, ഒഫാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

