രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപി.സി.എഫ് അബൂദബി എമിറേറ്റ്സ് കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പ്
അബൂദബി: പി.സി.എഫ് അബൂദബി എമിറേറ്റ്സ് കമ്മിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. അബൂദബി സേഹയുമായി ചേർന്ന് ഞായറാഴ്ച ഖാലിദിയ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
വൈകീട്ട് മൂന്നോടെ തുടങ്ങി രാത്രി ഒമ്പതോടെ അവസാനിച്ച ക്യാമ്പിന് അവധി ദിവസമായിരുന്നിട്ടും ബ്ലഡ് ബാങ്ക് ജീവനക്കാർ നല്ല രീതിയിൽ സഹകരിച്ചതായി നേതാക്കൾ പറഞ്ഞു. പി.സി.എഫ് അബൂദബി എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ, നാഷനൽ കമ്മിറ്റി പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി, ജോ. സെക്രട്ടറി മുഹമ്മദ് കല്ലൻ, ട്രഷറർ ഇബ്രാഹിം പട്ടിശ്ശേരി, ലത്തീഫ് കടവല്ലൂർ, ഹക്കീം തിരുവേഗപ്പുറ, റഷീദ് പട്ടിശ്ശേരി, ഗ്ലോബൽ അംഗം ഇല്യാസ് തലശ്ശേരി, കമറുദ്ദീൻ, ഉസ്മാൻ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

