പി.ബി. താജുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsപി.ബി. താജുദ്ദീൻ അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: പ്രതിബദ്ധതയാർന്ന പൊതുപ്രവർത്തനത്തിലൂടെ ജീവിതം അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു പി.ബി. താജുദ്ദീനെന്ന് മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്. ഷാർജ കെ.എം.സി.സി കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ബി. താജുദ്ദീൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷാർജ കെ.എം.സി.സി തൃശൂർ ജില്ല ജനറൽ സെക്രട്ടറി പി.ടി. നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ബി. താജുദ്ദീന്റെ ഓർമക്കായി മതിലകത്ത് നിർമിക്കുന്ന കോൺഫറൻസ് ഹാളിന്റെയും ലൈബ്രറിയുടെയും ബ്രോഷർ പ്രകാശനം ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് നിർവഹിച്ചു.
ഷിഹാസ് സുൽത്താൻ, കെ.എസ്. ഷാനവാസ്, അൻവർ പെരിഞ്ഞനം, മുഹമ്മദ് ബഷീർ എന്നിവർ മുഖ്യാതിഥികളായിരുന്നു. മുഹ്സിൻ മുഹമ്മദ്, അബ്ദുൽ വഹാബ്, യു.വൈ. സുധീർ, അബ്ദുൽ അഹദ് എന്നിവർ ആശംസ നേർന്നു.
മുഹമ്മദ് ഹാരിസ് പ്രാർഥനയും ശിഹാബ് മതിലകത്തുവീട്ടിൽ സ്വാഗതവും ട്രഷറർ റൈസൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
ഹനീജ് കാദർ, കെ.എ. ഷംസുദ്ദീൻ, ഫവാസ് ചാമക്കാല, ഷീജ അബ്ദുൽ ഖാദർ, ഷജില അബ്ദുൽ വഹാബ്, എ.എച്ച്. സ്വാലിഹ, നിഷ ശിഹാബ്, നുഫൈൽ പുത്തൻചിറ, കാദർമോൻ, നിസാം വാടാനപ്പള്ളി, ഇർഷാദ്, നസീറുദ്ദീൻ, നജീബ് മതിലകം, നിയാസ് പുറകുളം, ജിയാസ് ചളിങ്ങാട്, സഗീർ കൂരിക്കുഴി എന്നിവർ സന്നിഹിതരായിരുന്നു.

