Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യന്നൂർ സൗഹൃദ വേദിയുടെ ‘രജതസൗഹൃദം’ നവംബർ 29ന്

text_fields
bookmark_border
പയ്യന്നൂർ സൗഹൃദ വേദിയുടെ ‘രജതസൗഹൃദം’ നവംബർ 29ന്
cancel
camera_alt

പയ്യന്നൂർ സൗഹൃദ വേദിയുടെ ‘രജതസൗഹൃദം’ പരിപാടിയുടെ ബ്രോഷർ പ്രകാശനം

ദുബൈ: പയ്യന്നൂർ സൗഹൃദ വേദിയുടെ പ്രഥമ ഘടകമായ ദുബൈ ഷാർജ വടക്കൻ എമിറേറ്റ്സ് ചാപ്റ്ററിന്‍റെ ഇരുപത്തഞ്ചാം വാർഷികാഘോഷം ‘രജതസൗഹൃദം’ നവംബർ 29ന് ദുബൈയിലെ ഹാംപ്‌റ്റൻ ഹൈറ്റ്സ് ഇന്‍റർനാഷനൽ സ്‌കൂളിൽ നടക്കും. സിനിമാ പിന്നണി ഗായകരായ വിവേകാനന്ദൻ, അരവിന്ദ് നായർ, അഖില ആനന്ദ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് ആണ് പരിപാടിയുടെ മുഖ്യ ആകർഷണം.

ഫിറോസ് കരിവെള്ളൂരിന്‍റെ മാജിക് മെന്‍റലിസം ഷോ, സീക്ക് മേളം ടീം അവതരിപ്പിക്കുന്ന ചെണ്ടമേളം എന്നിവയും അരങ്ങേറും. പരിപാടിയുടെ ഭാഗമായി സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷൻ, റീൽസ് കോമ്പറ്റീഷൻ, പായസ മത്സരം തുടങ്ങിയവയും നടത്തുന്നു. വാര്ഷികാഘോഷത്തിന്‍റെ സ്വാഗത സംഘം രൂപീകരണവും ബ്രോഷർ പ്രകാശനവും ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം ദുബൈയിൽ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Payyannur Suhrud Vedi's 'Rajat Suhrudam' Anniversary Celebration
Next Story