പയ്യന്നൂര്‍ സൗഹൃദവേദി ഓണാഘോഷം
text_fieldsപയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്ററില്‍ നടത്തിയ ഓണാഘോഷം
അബൂദബി: പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്ററില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. സൗഹൃദവേദി പ്രസിഡന്റ് ജ്യോതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഐ.എസ്.സി പ്രസിഡന്റ് എം. ജയറാം റായ് ഉദ്ഘാടനം നിര്‍വഹിച്ചു.
കെ.എസ്.സി പ്രസിഡന്റ് ബീരാന് കുട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുല്ല, മലയാളി സമാജം സ്പോര്‍ട്സ് സെക്രട്ടറി ഗോപകുമാര്‍, ബാപ്സ് മന്ദിര്‍ ഡയറക്ടര്‍ പ്രണവ് ദേശായ്, അല്‍ ഐന്‍ ഐ.എസ്.സി ജനറല്‍ സെക്രട്ടറി സന്തോഷ് പയ്യന്നൂര്‍, അനൂപ്, സൈ്വന്ദാന്ഗ് ജെയ്ന്‍, കെ.വി. രാജന്, ഹബീബ് റഹ്മാന്, വി.ടി.വി. ദാമോദരന്‍, രാജേഷ് കോഡൂര്‍, വൈശാഖ് ദാമോദരന്‍ സംസാരിച്ചു.
സൗഹൃദവേദി അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ മിലിന് ദിലീപ്, അനന്യ പ്രകാശന്, കൃഷ്ണേന്ദു അത്തയില്‍, സിയ ദുല്ക്കര്ണി എന്നിവര്‍ക്ക് കാഷ് അവാര്‍ഡും ഗൗരി ജ്യോതിലാല്‍, കൃതിക ഉമേശന്, ദന്വന്ദ് നന്ദന്, കാര്‍ത്തിക് രാജ് എന്നിവര്‍ക്ക് പുരസ്കാരവും സമ്മാനിച്ചു.
യു. ദിനേശ് ബാബു, സരോഷ്, അനീഷ് കുമാര്‍ എന്നിവരെ പൊന്നാട നല്കി ആദരിച്ചു. സൗഹൃദവേദി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ക്കുപുറമെ, മാവേലി എഴുന്നള്ളത്തും തിരുവാതിരയും കുട്ടികളുടെ കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.
ഒക്ടോബര്‍ 12നു സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിക്കുന്ന നാടന്‍ കലാമേളയുടെ പോസ്റ്റര്‍ ഐ.എസ്.സി ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്, സൗഹൃദവേദി പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് പയ്യന്നൂരിന് നല്കി പ്രകാശനം ചെയ്തു.
രഞ്ജിത്ത് പൊതുവാള്, സതീഷ്, ദിലീപ്, സന്ദീപ് വിശ്വനാഥന്, രാജേഷ് സി.കെ, പ്രവീണ്‍, രഞ്ജിത്ത് രാമന്, അബ്ദുല്‍ ഗഫൂര്‍, ഫവാസ്, പവിത്രന്, ശ്രീനിവാസന്, സുജേഷ്, അബു ഷബീല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

