പയ്യന്നൂര്‍ സൗഹൃദവേദി അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു
text_fieldsപയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം ഏര്‍പ്പെടുത്തിയ മൂന്നാമത് പയ്യന്നൂര്‍ സൗഹൃദവേദി
അച്ചീവ്മെന്റ് പുരസ്കാരം ഫഹ്മിദ ഗഫൂറിന് സമ്മാനിക്കുന്നു
അബൂദബി: പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം ഏര്‍പ്പെടുത്തിയ മൂന്നാമത് പയ്യന്നൂര്‍ സൗഹൃദവേദി അച്ചീവ്മെന്റ് പുരസ്കാരം ഫഹ്മിദ ഗഫൂറിന് സമ്മാനിച്ചു.
അബൂദബി കിസ്മത്ത് റസ്റ്റാറന്റില്‍ നടന്ന ചടങ്ങിൽ വി.ടി.വി. ദാമോദരന്‍ പ്രശസ്തിഫലകം കൈമാറി. പ്രസിഡൻറ് യു. ദിനേശ് ബാബു കാഷ് അവാര്‍ഡ് നല്കി. എക്സിക്യുട്ടിവ് കമ്മിറ്റി അംഗം അബ്ദുൽ ഗഫൂറിന്റെയും ദലീലയുടെയും മകളാണ് ഫഹ്മിദ. പയ്യന്നൂര്‍ പെരുമ്പ സ്വദേശിനിയായ ഫഹ്മിദ പയ്യന്നൂര്‍ സെന്റ് മേരീസ് കോണ്‍വെന്റ് വിദ്യാലയത്തില്‍നിന്നാണ് പത്താം തരം പരീക്ഷ എഴുതിയത്.
പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകത്തിലെ അംഗങ്ങളുടെ മക്കളില്‍നിന്നും പത്താം തരത്തില്‍ മികച്ച വിജയം നേടുന്ന കുട്ടിക്കാണ് അവാര്‍ഡ് നല്‍കുന്നത്. എല്ലാ വിഷയത്തിലും ഉയര്‍ന്ന ശതമാനത്തോടെ എ പ്ലസ് ഗ്രേഡ് നേടിയാണ് ഫഹ്മിദ അവാര്‍ഡിന് അര്‍ഹമായത്. 5000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഗോള്‍ഡന്‍ വിസ നേടിയ വി.ടി.വി. ദാമോദരന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ശ്രീവത്സനും ട്രഷറര്‍ രാജേഷ് കോടൂരും ചേര്‍ന്ന് ഉപഹാരം സമര്‍പ്പിച്ചു. എ.കെ.പി. വിശ്വനാഥന് മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

