അല്‍ബര്‍ഷ, അല്‍സഫ ടോള്‍ ഗേറ്റുകളില്‍ വേറെ വേറെ പണമടക്കണം
text_fieldsദുബൈ: ദുബൈ ശൈഖ് സായിദ് റോഡിലൂടെയുള്ള യാത്രക്ക് ഇനി ചെലവേറും. വര്‍ധിച്ചു വരുന്ന തിരക്ക് കൂറക്കുന്നതിന്‍െറ ഭാഗമായി അല്‍സഫ, അല്‍ബര്‍ഷ ടോള്‍ ഗേറ്റുകളില്‍ ഇനി വേറെ വേറെ ചുങ്കം (സാലിക്) അടക്കണമെന്ന് റോഡ്, ഗതാഗത അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. നേരത്തെ രണ്ടുഗേറ്റുകളെയും ബന്ധപ്പെടുത്തിയിരുന്നതിനാല്‍ ഒരിടത്ത് ചുങ്കം അടച്ചാല്‍ മറ്റേ ഗേറ്റില്‍ ചുങ്കം ഈടാക്കിയിരുന്നില്ല. എന്നാല്‍ ഞായറാഴ്ച മുതല്‍ ഈ രണ്ടു ഗേറ്റുകളെയും വേറെ വേറെയാക്കും. ഇതോടെ ഒരോ ഗേറ്റിലും പണമടക്കേണ്ടിവരും.
ശൈഖ് സായിദ് റോഡിലെ തിരക്ക് കുറച്ച് അതിവേഗ യാത്ര കൂടുതല്‍ സുഗമമാക്കുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്.
ദുബൈ മെട്രോ ഇതുവഴിയാണ് പോകുന്നത്. 12 റൂട്ടുകളിലേക്ക് 156 ബസ് സര്‍വീസുകളും ഇതുവഴിയുണ്ട്. ദിവസം 1400 ബസ് സര്‍വീസുകളാണ് ശൈഖ് സായിദ് റോഡിലൂടെ കടന്നുപോകുന്നത്.
വിശദമായ പഠനത്തിന് ശേഷമാണ് അല്‍ ബര്‍ഷ, അല്‍സഫ ടോള്‍ ഗേറ്റുകളെ വേര്‍പ്പെടുത്താന്‍ തീരമാനിച്ചതെന്ന് ആര്‍.ടി.എ അറിയിച്ചു. സമാന്തര റോഡുകളായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ നവീകരണവും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡ് തുറന്നതും ഇതേ റൂട്ടിലുള്ള ബദല്‍ യാത്രാമാര്‍ഗം എളുപ്പമാക്കിയ സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.
അബൂദബിയുടെ പ്രാന്തപ്രദേശമായ സീഹ് ഷൊയ്ബില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുമായി ചേരുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡ് 63 കി.മീറ്റര്‍ നീളമുള്ള പുതിയ പാതയാണ്. അബുദബയിയില്‍ നിന്ന് ദുബൈ വഴി ഷാര്‍ജയിലേക്കും മറ്റു എമിറേറ്റുകളിലേക്കും ഇത്വഴി പോകാം. വാഹനങ്ങള്‍ ഈ പാതകളിലേക്ക് മാറുന്നതോടെ ശൈഖ് സായിദ് റോഡിലെ തിരക്ക് കുറക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
