പയസ്വിനി ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഅബൂദബി: എമിറേറ്റിലെ കാസര്‍കോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ 'പയസ്വിനി'യുടെ ഓണാഘോഷം വിവിധ പരിപാടികളോടെ ഇന്ത്യ സോഷ്യല്‍ ആൻഡ് കല്ചറല് സെന്ററില്‍ (ഐ.എസ്.സി) നടന്നു.
പ്രസിഡന്റ് ടി.വി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഐ.എസ്.സി പ്രസിഡന്റ് ഡി. നടരാജന് ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, അബൂദബി മലയാളിസമാജം വൈസ് പ്രസിഡന്റ് രെഖിന്‍ സോമന്, ഇന്ത്യന്‍ മീഡിയ ഫോറം അബൂദബി ഘടകം പ്രസിഡന്റ് റാഷിദ് പൂമാടം, മലയാളം മിഷന് അബൂദബി ചാപ്റ്റര്‍ ചെയര്‍മാനും അഹല്യ ഹോസ്പിറ്റല്‍ സീനിയര്‍ ഓപറേഷന്‍സ് മാനേജറുമായ സൂരജ് പ്രഭാകരന്, പയസ്വിനി രക്ഷാധികാരികളായ ജയകുമാര്‍ പെരിയ, വേണുഗോപാലന്‍ നമ്പ്യാര്‍, ആര്‍ട്സ് സെക്രട്ടറി വിഷ്ണു തൃക്കരിപ്പൂര്‍, സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട്, ട്രഷറര്‍ അനൂപ് കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു.
പയസ്വിനി കുടുംബങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.
താലപ്പൊലിയോടും ചെണ്ടമേളത്തോടും കൂടിയ ഘോഷയാത്രയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

