പയസ്വിനി അബൂദബി വിഷു ആഘോഷിച്ചു
text_fieldsഅബൂദബി: എമിറേറ്റിലെ കാസർകോഡ് ജില്ലക്കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബൂദബി ‘വിഷു പൊലിക 2026’ എന്ന പേരിൽ വിഷു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജയചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്‍റ് വാരിജാക്ഷന്‍ അധ്യക്ഷത വഹിച്ചു.
പയസ്വിനി രക്ഷാധികാരിയും മലയാളി സമാജം ജനറല്‍ സെക്രട്ടറിയുമായ ടി.വി സുരേഷ്‌കുമാര്‍, വൈസ് പ്രസിഡന്‍റ് വിഷ്ണു തങ്കയം, പയസ്വിനി ബാലവേദി കളിപ്പന്തല്‍ പ്രസിഡന്‍റ് തന്‍വി സുനില്‍, സെക്രട്ടറി തന്മയ അനൂപ്, ആര്‍ട്‌സ് കണ്‍വീനര്‍ ദിവ്യ മനോജ്, വിഷു കോര്‍ഡിനേറ്റര്‍ രതീഷ് പി.ജി, സെക്രട്ടറി ആനന്ദ് പെരിയ, ട്രഷറർ ഹരിപ്രസാദ് മുല്ലച്ചേരി എന്നിവർ സംസാരിച്ചു.
തുടര്‍ന്ന് മലയാളത്തിലെ പ്രഗത്ഭരായ കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളിച്ചുള്ള കുട്ടികളുടെ കാവ്യകേളി, പയസ്വിനി മ്യൂസിക് ടീമിന്‍റെ വിഷുപ്പാട്ടുകള്‍, വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി എന്നിവ അരങ്ങേറി. പാര്‍വ്വതി നിജിത്, കാവ്യ സുധീഷ് എന്നിവര്‍ അവതാരകരായി. വിഷുസദ്യ, വിഷുക്കണി, വിഷുകൈനീട്ടം തുടങ്ങി വിവിധ ആഘോഷങ്ങളിലായി മുന്നൂറിലധികം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

