Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമക​െൻറ ഫുൾ എ പ്ലസിന്​...

മക​െൻറ ഫുൾ എ പ്ലസിന്​ സമ്മാനവുമായെത്തിയ പിതാവ്​ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
മക​െൻറ ഫുൾ എ പ്ലസിന്​ സമ്മാനവുമായെത്തിയ പിതാവ്​ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
cancel
camera_alt????????????

റാ​സ​ൽ​ഖൈ​മ (യു.എ.ഇ): എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ സ​മ്പൂ​ർ​ണ എ ​പ്ല​സ്​ നേ​ടി​യ മ​ക​​ന്​ സ​ർ​പ്രൈ​സ്​ സ​മ്മാ​ന​വു​മാ​യി നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പി​താ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി കാ​യ​ക്കൊ​ടി പ​രേ​ത​രാ​യ ക​ണാ​ര​ന്‍ മ​ഞ്ച​ക്ക​ല്‍ - ജാ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ​വി​ത്ര​നാ​ണ്​ (50) റാ​സ​ൽ​ഖൈ​മ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ്​ സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ റാ​സ​ല്‍ഖൈ​മ​യി​ല്‍ സം​സ്ക​രി​ച്ച​താ​യി സു​ഹൃ​ത്തു​ക്ക​ള്‍ അ​റി​യി​ച്ചു.

 

ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. 11.40ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ്പൈ​സ് ജെ​റ്റി​ല്‍ യാ​ത്ര​യാ​കാ​ന്‍ അ​ജ്മാ​നി​ല്‍ നി​ന്ന് ബ​സ് മാ​ര്‍ഗം എ​ത്തി​യ​താ​ണ് പ​വി​ത്ര​ന്‍. ര​ണ്ട് വ​ര്‍ഷം മു​മ്പ് യു.​എ.​ഇ​യി​ല​ത്തെി​യ ഇ​ദ്ദേ​ഹം അ​ജ്മാ​നി​ല്‍ ഗോ​ള്‍ഡ് സ്മി​ത്ത് വ​ര്‍ക്ക് ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. നാ​ല് മാ​സ​മാ​യി ജോ​ലി​യു​ണ്ടാ​യി​രു​ന്നി​ല്ല. റാ​ക് ചേ​ത​ന പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​മാ​ന ടി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി​യ​ത്. മ​ക​ൻ ധ​നൂ​പി​ന്​ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ ആ​യി​രു​ന്നു.
 


LATEST VIDEO

ഭ​ർ​ത്താ​വി​ന്​ ക്വാ​റ​ൻ​റീ​ൻ ഒ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​ര്യ സു​മി​ത്ര. അ​യ​ല്‍വാ​സി​യി​ല്‍നിന്ന്​ പ​ണം ക​ടം വാ​ങ്ങി​യാ​ണ്​ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ നി​ന്ന് ടാ​ക്സി​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​ത്. മ​ക്ക​ള്‍: ധ​നു​ഷ, ധ​നൂ​പ്, ധ​മ​ന്യ. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​വീ​ന്ദ്ര​ന്‍, ശോ​ഭ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahcovid 19covid death
News Summary - pavithran obit ras al khaimah
Next Story