പാടൂർ ഫ്രീക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുടുംബ സംഗമം
text_fieldsപാടൂർ ഫ്രീക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുടുംബ സംഗമം
ദുബൈ: തൃശൂർ ജില്ലയിലെ പാടൂർ ഫ്രീക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുടുംബ സംഗമം സംഘടിപ്പിച്ചു. ദുബൈ അല്‍ഖൂസ് പോണ്ട് പാർക്കിൽ നടന്ന പരിപാടിയില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.
കുട്ടികളുമായി ക്ലബിന്റെ മുഖ്യരക്ഷാധികാരികളായ ആരിഫ് ജമാൽ, ഹഫീസ് മുഹമ്മദ്, ഷാജി തറയിൽ, ആരിഫ് ബക്കർ എന്നിവർ സംവദിച്ചു. ഖത്തറിൽനിന്ന് ദുബൈ സന്ദർശനത്തിനെത്തിയ ഹഫ്സൽ ബിൻ ഹനീഫയെ ക്ലബിനുവേണ്ടി പ്രസിഡന്റ് തൈസീർ പി. മുഹമ്മദ് ഉപഹാരം നൽകി ആദരിച്ചു. പരിപാടികൾക്ക് ബച്ചു, മുഹമ്മദ് ഹാരീദ് നൗഫൽ, ഷിഹാസ് മരക്കാർ, സമീൽ സൈദു, അസ്ലം നവാസ്, അബ്ദുൽഹമീദ് എന്നിവർ നേതൃത്വം നൽകി. ക്ലബ് സെക്രട്ടറി ഷെഫീൽ നന്ദി പറഞ്ഞു.

