Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപട്ടാമ്പി സ്വദേശി...

പട്ടാമ്പി സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി

text_fields
bookmark_border
പട്ടാമ്പി സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി
cancel

ഉമ്മുല്‍ഖുവൈന്‍: പട്ടാമ്പി സ്വദേശി ഉമ്മുല്‍ഖുവൈനില്‍ നിര്യാതനായി. വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍ തൊടി സുഹൈല്‍ (20) ആണ് മരിച്ചത്. വിസ പുതുക്കുന്നതിനായി യു.എ.ഇയിൽ എത്തിയതാണ്​. വ്യാഴാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം.

രാവിലെ എഴുന്നേല്‍ക്കാത്തത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസിനെ അറിയിച്ച് ആംബുലന്‍സിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

ഹമരിയയില്‍ 25 വര്‍ഷമായി ശറഫ് കോ ഓയില്‍ കമ്പനി നടത്തിയിരുന്ന പിതാവ് ശറഫുദ്ധീന്‍ (ബാവ) ഇപ്പോള്‍ യു.കെയിലാണ്. മാതാവ്: റഹീന. മൂന്ന് സഹോദരങ്ങളുണ്ട്. കെല്ല മുഹമ്മദിന്‍റെ പേരക്കുട്ടിയാണ്. മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലേക്ക്​ കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - pattambi native died in UAE
Next Story