ആഘോഷമൊരുക്കി പട്ടാമ്പി ദേശോത്സവം 13ന്
text_fieldsഇമാറാത്ത് പട്ടാമ്പി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: പട്ടാമ്പി നിവാസികളുടെ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ നാലാമത് ഫാമിലി ഗ്രാന്‍ഡ് ഫെസ്റ്റ് 'പട്ടാമ്പി ദേശോത്സവം' 13ന് ദുബൈ മംസര്‍ ഏരിയയിലെ അല്‍ ഷബാബ് അല്‍ അറബി ഡോമില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്, പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിന് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ, നടി മാളവിക ശ്രീനാഥ്, സാമൂഹികപ്രവര്‍ത്തക ഉമാ പ്രേമന്, മാധ്യമപ്രവർത്തകൻ സനീഷ് നമ്പ്യാര്‍, അജ്മാന് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അബ്ദുൽ സലാഹ്, സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി, ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജെ.ബി.എസ് ഗ്രൂപ്പിന്റെ ഡോ. ഷാനിദ് എന്നിവരെ ആദരിക്കും. വള്ളുവനാടന്‍ സദ്യയുമുണ്ടാകും. പഞ്ചവാദ്യം, ശിങ്കാരിമേളം, ഗാനമേള, നൃത്തനൃത്യങ്ങള്‍, മിമിക്സ് പരേഡ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇമാറാത്ത് പട്ടാമ്പി പ്രസിഡന്റ് രാമകൃഷ്ണന്, ജനറല്‍ സെക്രട്ടറി നവാസ് പരുവാരത്ത്, ട്രഷറര്‍ ജസീര്‍ പേരേത്ത്, പ്രോഗ്രാം കോഓഡിനേറ്റര്‍ അഷ്കര്‍, ഉപദേശകസമിതിയംഗം ബഷീര്‍ ബെല്ലോ, നീത നാരായണന്, മുനീര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 054 3407143 (അസ്കര്‍), 055 7660430 (ഷഫീഖ്), 052 5162913 (നവാസ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

